ETV Bharat / bharat

ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി; കശ്‌മീര്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി - ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്‌തു

ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി
author img

By

Published : Aug 15, 2019, 8:10 AM IST

Updated : Aug 15, 2019, 10:02 AM IST

ന്യൂഡല്‍ഹി: 73ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തു. ഭരണഘടനയിലെ 370 അനുച്ഛേദം എടുത്തുകളഞ്ഞതിലൂടെ കശ്‌മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചതെന്നും ഐകകണ്‌ഠേനയുള്ള തീരുമാനമായിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖ് നിരോധിച്ചത് മുസ്ലീംസ്ത്രീകളുടെ ശാക്തീകരണത്തിന്. ജിഎസ്‌ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യം പൂർത്തീകരിച്ചു. 70 വർഷമായി നടക്കാത്ത കാര്യം 70 ദിവസം കൊണ്ട് ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യം. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ സ്‌മരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തി

കര, നാവിക, വ്യോമസേനയുടെ ഏകോപനത്തിന് ഇനി മുതല്‍ ഒരു തലവന്‍. ചീഫ് ഓഫ് ഡിഫൻസ് എന്ന പേരിലുള്ള പദവിയില്‍ സേനയുടെ നവീകരണമടക്കമുള്ള ചുമതലകളായിരിക്കും അദ്ദേഹം നിര്‍വഹിക്കുക. മുൻ സർക്കാർ പാവപ്പെട്ടവരെ അവഗണിച്ചു. എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനായുള്ള ജൽ ജീവൻ മിഷൻ പദ്ധതിക്കായി 3.5 കോടി രൂപ നീക്കിവെക്കും. കുടിവെള്ളമെത്താത്ത നിരവധി വീടുകൾ ഇപ്പോഴും ഇന്ത്യയിലുണ്ട്. ജനസംഖ്യാ വർധന ആശങ്കപ്പെടുത്തുന്നു. കുടുംബാസൂത്രണ സന്ദേശം കൂടുതൽ ആളുകളിൽ എത്തണം. സർക്കാർ സംരംഭങ്ങൾ ജനപിന്തുണയുണ്ടെങ്കിലേ വിജയിക്കൂ. അനാവശ്യമായ 60 നിയമങ്ങൾ പത്ത് ആഴ്‌ചക്കിടെ എടുത്തുകളഞ്ഞു. ആഗോള നേട്ടങ്ങൾ ഇന്ത്യയും കൈവരിക്കണം. അടിസ്ഥാന സൗകര്യവികസനത്തിന് നൂറ് ലക്ഷം കോടി രൂപ നീക്കിവച്ചു. അഞ്ച് ട്രില്യൺ ഡോളർ സമ്പത്തിക വ്യവസ്ഥ എന്ന സ്വപ്നം സാക്ഷാത്കരിക്കും. സാമ്പത്തിക പുരോഗതിക്കായി എല്ലാ ഇന്ത്യക്കാരും കൈകോർക്കണം. എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും. വിനോദ സഞ്ചാര മേഖല വികസിപ്പിക്കും. തീവ്രവാദം മനുഷ്യത്വത്തിന് മേലുള്ള കടന്നുകയറ്റമാണ്. തീവ്രവാദം മൂലം നിരവധി പേർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സൈനിക സംവിധാനങ്ങൾ ഇന്ത്യ നവീകരിച്ചുവെന്നും സൈനിക ശക്തിയിൽ നാം അഭിമാനിക്കണമെന്നും മോദി പറഞ്ഞു.

രാവിലെ ഗാന്ധിസ്‌മാരകമായ രാജ് ഘട്ടില്‍ പ്രണാമം അര്‍പ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ആഘോഷ ചടങ്ങുകളുടെ ഭാഗമായി കനത്ത സുരക്ഷയാണ് രാജ്യമെങ്ങും ഒരുക്കിയിരിക്കുന്നത്.

Intro:Body:

Independence day

Conclusion:
Last Updated : Aug 15, 2019, 10:02 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.