ETV Bharat / bharat

മോദിയുടെ‌ സന്ദര്‍ശനം സൈന്യത്തിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് എസ്‌.എസ്. ദേശ്വാല്‍ - PM Modi

നരേന്ദ്ര മോദി ലഡാക്കിലെ നിമുവിലെത്തി അതിര്‍ത്തി സേനയെ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചത് അവരുടെ ആത്മവിശ്വാസത്തെ ഇരട്ടിപ്പിച്ചെന്ന് ദേശ്വാല്‍ പറഞ്ഞു.

ലഡാക്ക്‌ സന്ദര്‍ശനം  എസ്‌.എസ്. ദേശ്വാല്‍  നരേന്ദ്ര മോദി  Ladakh  ITBP DG  PM Modi  security forces
മോദിയുടെ ലഡാക്ക്‌ സന്ദര്‍ശനം സൈന്യത്തിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് എസ്‌.എസ്. ദേശ്വാല്‍
author img

By

Published : Jul 5, 2020, 7:42 PM IST

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക്‌ സന്ദര്‍ശനം സൈനികരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് ഐടിബിപി ഡിജി എസ്‌.എസ്. ദേശ്വാല്‍. ഡല്‍ഹിയില്‍ ഡിആര്‍ഡിഒ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേല്‍ കൊവിഡ്‌ ആശുപത്രിയുടെ ഉദ്‌ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് സൈനികര്‍. നരേന്ദ്ര മോദി ലഡാക്കിലെ നിമുവിലെത്തി അതിര്‍ത്തി സേനയെ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചത് അവരുടെ ആത്മവിശ്വാസത്തെ ഇരട്ടിപ്പിച്ചെന്നും ദേശ്വാല്‍ പറഞ്ഞു.

250 ഐസിയു ഉള്‍പ്പെടെ 1,000 കിടക്ക സൗകര്യമുള്ള ആശുപത്രി 11 ദിവസം കൊണ്ടാണ് ഒരുക്കിയത്. ഡിആര്‍ഡിഒയുടെ കീഴില്‍ നോയിഡയിലും 200 പേരെ കിടത്തി ചികിത്സക്കാന്‍ കഴിയുന്ന കൊവിഡ്‌ പ്രത്യേക ആശുപത്രി ഒരുക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഇതുവരെ 97,200 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതില്‍ 68,256 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 25,940 പേരാണ് ചികിത്സലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.