ന്യൂഡൽഹി: ശ്രീലങ്കയിലെ ന്യൂനപക്ഷമായ തമിഴര്‍ക്ക് തുല്യത, നീതി, ബഹുമാനം എന്നിവ ഉറപ്പുവരുത്തണമെന്ന് ശ്രീലങ്കൻ സർക്കാരിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുമായി നടത്തിയ ചർച്ചയിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഭീകരതയെ ചെറുക്കുന്നതിന് സഹകരണം വികസിപ്പിക്കുന്നതിനും രാജ്യത്ത് സംയുക്ത സാമ്പത്തിക പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ചർച്ചയിൽ ഊന്നൽ നൽകി. ശ്രീലങ്കയുടെ വളർച്ചയിൽ ഇന്ത്യ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് രജപക്സെ വ്യക്തമാക്കി. പ്രധാനമന്ത്രിയായതിന് ശേഷമുള്ള തന്‍റെ ഔദ്യോഗിക സന്ദർശനമാണിതെന്ന് രജപക്സെ പറഞ്ഞു.
തമിഴർക്ക് തുല്യത, നീതി, ബഹുമാനം എന്നിവ ഉറപ്പുവരുത്തണം; പ്രധാനമന്ത്രി നരേന്ദ്ര മോദി - പ്രധാനമന്ത്രി നരേന്ദ്ര മോദി
നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുമായി നടത്തിയ ചർച്ചയിലാണ് നരേന്ദ്ര മോദി ഇക്കാര്യം ആവശ്യപ്പെട്ടത്
ന്യൂഡൽഹി: ശ്രീലങ്കയിലെ ന്യൂനപക്ഷമായ തമിഴര്‍ക്ക് തുല്യത, നീതി, ബഹുമാനം എന്നിവ ഉറപ്പുവരുത്തണമെന്ന് ശ്രീലങ്കൻ സർക്കാരിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുമായി നടത്തിയ ചർച്ചയിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഭീകരതയെ ചെറുക്കുന്നതിന് സഹകരണം വികസിപ്പിക്കുന്നതിനും രാജ്യത്ത് സംയുക്ത സാമ്പത്തിക പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ചർച്ചയിൽ ഊന്നൽ നൽകി. ശ്രീലങ്കയുടെ വളർച്ചയിൽ ഇന്ത്യ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് രജപക്സെ വ്യക്തമാക്കി. പ്രധാനമന്ത്രിയായതിന് ശേഷമുള്ള തന്‍റെ ഔദ്യോഗിക സന്ദർശനമാണിതെന്ന് രജപക്സെ പറഞ്ഞു.
https://www.aninews.in/news/national/general-news/pm-modi-urges-sri-lanka-to-ensure-equality-justice-for-tamils20200208151352/
Conclusion: