ETV Bharat / bharat

ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനൊപ്പം പ്രധാനമന്ത്രി സമ്പദ്‌വ്യവസ്ഥയെ പരിപാലിച്ചു: ജെ.പി.നദ്ദ - നരേന്ദ്ര മോദി

കൊവിഡിനെതിരെ പോരാടാനുള്ള ആയുധമായി ലോക്‌ഡൗൺ നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭാരതീയ ജനതാ പാർട്ടി പ്രസിഡന്റ് ജെ.പി നദ്ദ പ്രശംസിച്ചു

Bharatiya Janata Party  JP Nadda  Narendra Modi  coronavirus  Atmanirbhar Bharat mission  covid-19  ജെ.പി.നദ്ദ  പ്രധാനമന്ത്രി  നരേന്ദ്ര മോദി  ആത്മമീർ ഭാരത്
ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനൊപ്പം പ്രധാനമന്ത്രി സമ്പദ്‌വ്യവസ്ഥയെ പരിപാലിച്ചു; ജെ.പി.നദ്ദ
author img

By

Published : Sep 5, 2020, 5:59 PM IST

ഭുവനേശ്വർ: കൊവിഡിനെതിരെ പോരാടാനുള്ള ആയുധമായി ലോക്‌ഡൗൺ നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭാരതീയ ജനതാ പാർട്ടി പ്രസിഡന്‍റ് ജെ.പി നദ്ദ പ്രശംസിച്ചു. ഇതിലൂടെ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുകയും അതേസമയം ആത്മനിർഭർ ഭാരത് മിഷനിലൂടെ സമ്പദ്‌വ്യവസ്ഥയെ പരിപാലിക്കുകയും ചെയ്തു. ജീവൻ രക്ഷിക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് നിർണായക നടപടി മോദി സ്വീകരിച്ചു. പാർട്ടിയുടെ ഒഡീഷ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിൽ ശനിയാഴ്ച വീഡിയോ കോൺഫറൻസിംഗിൽ സംസാരിക്കുകയായിരുന്നു നദ്ദ. ആരോഗ്യപ്രശ്നം പരിപാലിക്കുന്നതിനു പുറമേ ഗരിബ് കല്യാൺ യോജന, ആത്മമീർ ഭാരത് തുടങ്ങി നിരവധി പരിപാടികളിലൂടെയും സാമ്പത്തിക പ്രശ്നങ്ങൾ കേന്ദ്രം പരിഹരിച്ചു കൊണ്ടിരുന്നു. ഇന്ത്യ ആരോഗ്യ പ്രശ്‌നങ്ങൾ മാത്രമല്ല, സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

കൊറോണ വൈറസ് ഉയർത്തിയ ദുരന്തവും വെല്ലുവിളികളും കേന്ദ്രം ഫലപ്രദമായ അവസരമാക്കി മാറ്റിയെന്നും നദ്ദ പറഞ്ഞു. മൊത്ത ആഭ്യന്തര ഉത്പാദനം 23.9 ലേക്ക് താഴ്ന്നതിനെതിരെ പ്രതിപക്ഷം കേന്ദ്രസർക്കാരിനെ ആവർത്തിച്ച് ആക്രമിക്കുന്ന സമയത്താണ് അദ്ദേഹം ഇത്തരത്തിലൊരു അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. സമാപന സമ്മേളനത്തിൽ, ഒഡീഷയിലെ നവീൻ പട്നായിക് നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ആഞ്ഞടിച്ചു. ആയുഷ്മാൻ ഭാരത് പരിപാടി നടപ്പാക്കാൻ നിസ്സാര രാഷ്ട്രീയം ആരോപിച്ച് അദ്ദേഹം വിസമ്മതിച്ചുവെന്നും നദ്ദ പറഞ്ഞു. ഒഡീഷയിൽ ആയുഷ്മാൻ ഭാരത് നടപ്പാക്കാൻ അനുവദിക്കാത്തതിൽ താൻ ഖേദിക്കുന്നു. 5 ലക്ഷം രൂപ മെഡിക്കൽ കവറേജ് പ്രയോജനപ്പെടുത്താൻ കഴിയുന്ന 2.4 കോടി ആളുകൾ ഉണ്ട്. പ്രധാനമന്ത്രിയുടെ പദ്ധതി ദരിദ്രരായ ആളുകളിലേക്ക് എത്താൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക്കിനോട് ആവശ്യപ്പെടുന്നതായും നദ്ദ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.