ന്യൂഡൽഹി: ഗുജറാത്തിലെ കർഷകർക്കായി 'കിസാൻ സൂര്യോദയ പദ്ധതി' ഉൾപ്പെടെ മൂന്ന് പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. ജലസേചനത്തിനാവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ നേതൃത്വത്തിൽ ഗുജറാത്ത് സർക്കാർ അടുത്തിടെ കിസാൻ സൂര്യോദയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി പ്രകാരം കർഷകർക്ക് രാവിലെ അഞ്ച് മുതൽ രാത്രി ഒമ്പത് വരെ വൈദ്യുതി ലഭ്യമാകും. പദ്ധതി പ്രകാരം ട്രാൻസ്‌മിഷന്‍ ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് 3,500 കോടി രൂപ ബജറ്റ് സംസ്ഥാന സർക്കാർ അനുവദിച്ചു.
ഇതുകൂടാതെ, യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്‍ററുമായി ബന്ധപ്പെട്ട പീഡിയാട്രിക് ഹാർട്ട് ഹോസ്പിറ്റലും ടെലി കാർഡിയോളജിക്ക് മൊബൈൽ ആപ്ലിക്കേഷനും അഹമ്മദാബാദിലെ അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിൽ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. 470 കോടി രൂപ ചെലവിൽ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി വിപുലീകരിക്കും. വിപുലീകരണ പദ്ധതി പൂർത്തിയായ ശേഷം കിടക്കകളുടെ എണ്ണം 450ൽ നിന്ന് 1251 ആയി ഉയർത്തും. രാജ്യത്തെ ഏറ്റവും വലിയ സിംഗിൾ സൂപ്പർ സ്പെഷ്യാലിറ്റി കാർഡിയാക് ടീച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ സൂപ്പർ സ്പെഷ്യാലിറ്റി കാർഡിയാക് ഹോസ്പിറ്റലുമായി മാറും. കൂടാതെ ഗിർനാർ റോപ്‌വേ അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ 25-30 ക്യാബിനുകൾ ഉണ്ടാകും. റോപ്‌വേയിലൂടെ വെറും 7.5 മിനിറ്റിനുള്ളിൽ 2.3 കിലോമീറ്റർ ദൂരം സഞ്ചരിക്കും.