ന്യൂഡല്‍ഹി: ഈ വർഷം അമേരിക്കയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ - ചൈന തർക്കം സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്‌തു. ഫോണിലൂടെയാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്.
ട്രംപുമായി ചർച്ച നടത്തിയ കാര്യം നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു. അമേരിക്കയിലെ ആഭ്യന്തര സംഘർഷങ്ങളും, കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളും മോദി-ട്രംപ് സംഭാഷണത്തില്‍ ചർച്ചയായി. കൊവിഡിന് ശേഷമുള്ള ലോകത്ത് കൂട്ടായ്‌മകൾ വിപുലീകരിക്കേണ്ടതിന്‍റെ ആവശ്യകതയും മോദി സൂചിപ്പിച്ചു.
-
Had a warm and productive conversation with my friend President @realDonaldTrump. We discussed his plans for the US Presidency of G-7, the COVID-19 pandemic, and many other issues.
— Narendra Modi (@narendramodi) June 2, 2020 " class="align-text-top noRightClick twitterSection" data="
">Had a warm and productive conversation with my friend President @realDonaldTrump. We discussed his plans for the US Presidency of G-7, the COVID-19 pandemic, and many other issues.
— Narendra Modi (@narendramodi) June 2, 2020Had a warm and productive conversation with my friend President @realDonaldTrump. We discussed his plans for the US Presidency of G-7, the COVID-19 pandemic, and many other issues.
— Narendra Modi (@narendramodi) June 2, 2020
ജി-7 ഉച്ചകോടി നേരത്തെ മാറ്റിവച്ചതായി അമേരിക്ക അറിയിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി ജി-7 കൂട്ടായ്‌മ വിപുലീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്‌തു. ഉച്ചകോടിയുടെ വിജയത്തിനായി അമേരിക്കയ്‌ക്കും മറ്റ് രാജ്യങ്ങൾക്കുമൊപ്പം പ്രവർത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.
അമേരിക്കയില്‍ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച നരേന്ദ്ര മോദി കാര്യങ്ങൾ എത്രയും വേഗത്തില്‍ സാധാരണ നിലയിലാകട്ടെ എന്നും ആശംസിച്ചു.