ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. നരേന്ദ്ര മോദിക്കും അമിത്ഷാക്കും പാക് സ്വരമെന്ന് കപില്‍ സിബല്‍ ആരോപിച്ചു. പാകിസ്ഥാന്റെ വിഭജന അജണ്ട ഇന്ത്യയിലും നടപ്പാക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. ഇരുവരും പാകിസ്ഥാനെ പിന്തുടരാന് ശ്രമിക്കുകയാണ്. മോദിയും ഷായും പാകിസ്ഥാനെ സ്വപ്നം കണ്ടാണ് ഉറങ്ങുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കള്ളപ്പണവും വ്യാജനോട്ടും തീവ്രവാദവും ഇന്ത്യയിലുണ്ടാകില്ലെന്ന് മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പിലായില്ല. വാക്കു പാലിക്കാത്ത മോദിയെ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.