ETV Bharat / bharat

ബാബു ജഗ്‌ജീവന്‍ റാമിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

author img

By

Published : Apr 5, 2020, 2:29 PM IST

ദരിദ്രരുടെയും നിരാലംബരുടെയും അവകാശങ്ങൾക്കായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയാണ് ജഗ്‌ജീവൻ റാമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

PM Modi  freedom fighter  Jagjivan Ram  Tribute to freedom fighter  ബാബു ജഗ്ജീവന്‍ റാം  ജന്മവാര്‍ഷിക ദിനം  അനുസ്മരണമറിയിച്ച് പ്രധാനമന്ത്രി
ബാബു ജഗ്ജീവന്‍ റാമിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രീയ നേതാവുമായിരുന്ന ജഗ്‌ജീവൻ റാമിന്‍റെ ജന്മവാർഷികത്തിൽ പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രീയ നേതാവുമെന്ന നിലയില്‍ കുറ്റമറ്റ സേവനമാണ് ബാബു ജഗ്‌ജീവൻ റാം ഇന്ത്യക്ക് നല്‍കിയത്. യഥാര്‍ഥ ജനാധിപത്യവാദിയായിരുന്ന അദ്ദേഹം ദരിദ്രരുടെയും നിരാലംബരുടെയും അവകാശങ്ങൾക്കായി പോരാടി. അദ്ദേഹത്തിന്‍റെ ജയന്തിയില്‍ ഇന്ത്യ അദ്ദേഹത്തെ സ്മരിക്കുന്നു.' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

  • गरीबों, वंचितों और पीड़ितों के अधिकारों के लिए संघर्ष करने वाले स्वतंत्रता सेनानी बाबू जगजीवन राम की जयंती पर उन्हें विनम्र श्रद्धांजलि।

    — Narendra Modi (@narendramodi) April 5, 2020 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ബീഹാറില്‍ നിന്നുള്ള രാഷ്ട്രീയനേതാവുമായിരുന്നു ബാബുജി എന്നറിയപ്പെടുന്ന ജഗ്‌ജീവൻ റാം. 1908 ഏപ്രിൽ അഞ്ചിനാണ് അദ്ദേഹം ജനിച്ചത്. അഞ്ച് തവണ പാർലമെന്‍റ് അംഗമായിരുന്ന മകൾ മീരാ കുമാർ 2009 ൽ ലോക്സഭയിലെ ആദ്യത്തെ വനിതാ സ്പീക്കറായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.