ETV Bharat / bharat

സംസ്ഥാനങ്ങള്‍ കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി

author img

By

Published : Nov 24, 2020, 3:56 PM IST

മരുന്നുകള്‍ സൂക്ഷിക്കാൻ വേണ്ട സൗകര്യങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും അടിയന്തരമായി ഒരുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു

pm modi on covid test  modi latest news  covid latest news  covid vaccine latest news  കൊവാക്‌സിൻ വാര്‍ത്തകള്‍  കൊവിഡ് മരുന്ന് വാര്‍ത്തകള്‍  മോദി വാര്‍ത്തകള്‍
സംസ്ഥാനങ്ങള്‍ കൊവിഡ് പരിശോധനകള്‍ കൂട്ടണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകത്തെ മറ്റ് രാജ്യങ്ങളിലെ അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് മുക്തി നിരക്കിലും മരണനിരക്കിലും ഇന്ത്യയിലെ അവസ്ഥ ആശ്വാസം നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് മോദി ആവശ്യപ്പെട്ടു.

രാജ്യത്ത് കൊവാക്‌സിൻ വികസനം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ മരുന്ന് വിതരണം സംബന്ധിച്ച പദ്ധതികള്‍ വിശദീകരിക്കാൻ രാജ്യത്തെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറൻസിലൂടെ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്നുകള്‍ സൂക്ഷിക്കാൻ വേണ്ട സൗകര്യങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും അടിയന്തരമായി ഒരുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സുരക്ഷയാണ് നമുക്ക് ഏറ്റവും പ്രധാനം. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമെ കൊവിഡ് പ്രതിരോധ മരുന്നുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയുള്ളു. മരുന്ന് വിതരണത്തിനായി സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രത്യക സംവിധാനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ സംസ്ഥാനങ്ങള്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിമാര്‍ക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധൻ, കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.