ETV Bharat / bharat

രാമക്ഷേത്ര ഭൂമി പൂജ; പ്രധാനമന്ത്രി മോദി അയോധ്യയിലേക്ക് പുറപ്പെട്ടു

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങ് ബുധനാഴ്ച ഏറെ പൂജാനുഷ്ടാനങ്ങളുടെ അകമ്പടിയോടെ നടക്കും. ശിലസ്ഥാപനത്തിന്‍റെ അടയാളമായി അദ്ദേഹം ഫലകം അനാച്ഛാദനം ചെയ്യും.

PM Modi leaves for Ayodhya to attend Ram temple 'bhoomi pujan'  രാമക്ഷേത്ര ഭൂമി പൂജ; പ്രധാനമന്ത്രി അയോധ്യയിലേക്ക് പുറപ്പെട്ടു  രാമക്ഷേത്ര ഭൂമി പൂജ  PM Modi  bhoomi pujan
രാമക്ഷേത്ര
author img

By

Published : Aug 5, 2020, 10:34 AM IST

ന്യൂഡൽഹി: രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് അയോധ്യയിലേക്ക് പുറപ്പെട്ടു. അയോധ്യയിൽ പ്രധാനമന്ത്രി മോദി ആദ്യം ഹനുമംഗരി ക്ഷേത്രം സന്ദർശിക്കും. രാം ജന്മഭൂമി സൈറ്റ് സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണദ്ദേഹം.

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങ് ബുധനാഴ്ച ഏറെ പൂജാനുഷ്ടാനങ്ങളുടെ അകമ്പടിയോടെ നടക്കും. ശിലസ്ഥാപനത്തിന്‍റെ അടയാളമായി അദ്ദേഹം ഫലകം അനാച്ഛാദനം ചെയ്യും. 'ശ്രീരാം ജന്മഭൂമി മന്ദിർ' എന്ന ചിത്രത്തിന്‍റെ സ്മാരക തപാൽ സ്റ്റാമ്പും പുറത്തിറക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ബുധനാഴ്ച രാവിലെ ഹനുമാൻ ഗാരി ക്ഷേത്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. സരിയു ഘട്ടും അലങ്കരിച്ചിരിട്ടുണ്ട്. രാം ക്ഷേത്രത്തിലെ ഭൂമി പൂജയ്ക്കായി 175 ഓളം വിശിഷ്ടാതിഥികളെ ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയെ കൂടാതെ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർ‌എസ്‌എസ്) മേധാവി മോഹൻ ഭഗവത്, മഹാന്ത് നൃത്ത ഗോപാൽദാസ് മഹാരാജ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ വേദിയിൽ പങ്കെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.