ETV Bharat / bharat

ലോക സുസ്ഥിര വികസന ഉച്ചകോടി ഫെബ്രുവരി 10ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും - ന്യൂഡൽഹി

“നമ്മുടെ പൊതു ഭാവി പുനർ‌നിർവചിക്കുക: എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം” എന്നതാണ് ഉച്ചകോടിയുടെ വിഷയം.

PM Modi to inaugurate World Sustainable Development Summit 2021 on Feb 1  ലോക സുസ്ഥിര വികസന ഉച്ചകോടി 2021 ഫെബ്രുവരി 10ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും  ന്യൂഡൽഹി  സുസ്ഥിര വികസന ഉച്ചകോടി 2021
ലോക സുസ്ഥിര വികസന ഉച്ചകോടി 2021 ഫെബ്രുവരി 10ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
author img

By

Published : Feb 8, 2021, 9:30 PM IST

ന്യൂഡൽഹി: ലോക സുസ്ഥിര വികസന ഉച്ചകോടി ഫെബ്രുവരി 10ന് വൈകുന്നേരം 6:30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫറൻസിങ്ങിലൂടെയാകും ഉദ്ഘാടനം നിർവഹിക്കുക. “നമ്മുടെ പൊതു ഭാവി പുനർ‌നിർവചിക്കുക: എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം” എന്നതാണ് ഉച്ചകോടിയുടെ വിഷയം. ഉച്ചകോടിയിൽ ബിസിനസ് സംരംഭകർ, ശാസ്‌ത്രജ്ഞർ, വിദ്യാർഥികൾ എന്നിവരും പങ്കെടുക്കും. പ്രകൃതി സംരക്ഷണം, കാലാവസ്ഥ, സമ്പദ്‌വ്യവസ്ഥ, വായു മലിനീകരണം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യും.

ഗയാന സഹകരണ റിപ്പബ്ലിക് കോർപറേഷൻ പ്രസിഡൻ്റ്, ഡോ. മുഹമ്മദ് ഇർഫാൻ അലി, ജെയിംസ് മറാപെ, മാലിദ്വീപ് പീപ്പിൾസ് മജ്‌ലിസ് സ്‌പീക്കർ മുഹമ്മദ് നഷീദ്, ഐക്യരാഷ്‌ട്ര സഭ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ മുഹമ്മദ്, കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ദി എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (ടെറി) ലോക സുസ്ഥിര വികസന ഉച്ചകോടി ഫെബ്രുവരി 10 മുതൽ 12 വരെ ഓൺലൈൻ ആയാണ് നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.