ETV Bharat / bharat

പ്രധാനമന്ത്രി ഫിലിപ്പീൻസ് പ്രസിഡന്‍റുമായി ചർച്ച നടത്തി

author img

By

Published : Jun 10, 2020, 10:11 AM IST

വെല്ലുവിളികളെ നേരിടാൻ ഇരു സർക്കാരുകളും സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തതായി പ്രസ്താവനയിൽ പറയുന്നു.

COVID-19 pandemic Narendra Modi Indo-Pacific Region pharmaceutical products Philippines President Rodrigo Duterte പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടെയുമായി ഇന്ത്യയുടെ സുസ്ഥിരമായ ശേഷി
കൊവിഡ് 19 ; നരേന്ദ്ര മോദി ഫിലിപ്പീൻസ് പ്രസിഡന്റുമായി ചർച്ച നടത്തി

ന്യൂഡൽഹി : കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പീൻസ് പ്രസിഡന്‍റ് റോഡ്രിഗോ ഡുട്ടെർട്ടെയുമായി ചർച്ച നടത്തി. മരുന്നു നിർമ്മിക്കാനുള്ള ഇന്ത്യയുടെ സുസ്ഥിരമായ ശേഷി മുഴുവൻ മനുഷ്യരാശിയുടെയും പ്രയോജനത്തിനായി വിന്യസിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. വെല്ലുവിളികളെ നേരിടാൻ ഇരു സർക്കാരുകളും സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തതായി പ്രസ്താവനയിൽ പറയുന്നു. ഫിലിപ്പീനില്‍ മരുന്നുകൾ വിതരണം ചെയ്യാൻ ഇന്ത്യ സ്വീകരിച്ച നടപടികളെ പ്രസിഡന്‍റ് അഭിനന്ദിച്ചു. ഉഭയകക്ഷി ബന്ധത്തിന്‍റെ പുരോഗതിയിൽ നേതാക്കൾ സംതൃപ്തി പങ്കുവെച്ചു.

ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടിന് രൂപം നൽകുന്നതിന് ഇന്ത്യയും ഫിലിപ്പൈൻസും സഹകരിക്കുമെന്ന് മോദി പിന്നീട് ട്വിറ്ററിലൂടെ പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ സുപ്രധാന പങ്കാളിയായാണ് ഇന്ത്യ ഫിലിപ്പീൻസിനെ കാണുന്നതെന്ന് മോദി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.