ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി ടെലിഫോൺ സംഭാഷണം നടത്തി. കൊവിഡിനെ നേരിടാനുള്ള വഴികളെക്കുറിച്ചുള്ള ആശയങ്ങൾ പങ്കിടേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു.
കൊവിഡിനെ നേരിടാൻ അതത് സർക്കാരുകൾ സ്വീകരിക്കുന്ന ആഭ്യന്തര പ്രതികരണ തന്ത്രങ്ങളും മോദിയും മോറിസണും ചർച്ച ചെയ്തു. ലോക്ക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയൻ പൗരന്‍മാര്‍ക്ക് ആവശ്യമായ സൗകര്യവും പിന്തുണയും നൽകാൻ സർക്കാർ തയ്യാറാണെന്ന് മോദി അറിയിച്ചു. ഇന്ത്യൻ വിദ്യാർത്ഥികളടക്കം ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ഏതൊരു ആവശ്യവും ചെയ്തു നൽകുമെന്ന് മോറിസണും ഉറപ്പുനൽകി.