റിയാദ്: സൗദി സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റിയാദിലെത്തി. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഹോണര്‍ നല്‍കി സ്വീകരിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം.
-
#WATCH: Prime Minister Narendra Modi arrives at King Khalid International Airport, he is on a two-day visit to Saudi Arabia. pic.twitter.com/cuwmKd40t9
— ANI (@ANI) October 28, 2019 " class="align-text-top noRightClick twitterSection" data="
">#WATCH: Prime Minister Narendra Modi arrives at King Khalid International Airport, he is on a two-day visit to Saudi Arabia. pic.twitter.com/cuwmKd40t9
— ANI (@ANI) October 28, 2019#WATCH: Prime Minister Narendra Modi arrives at King Khalid International Airport, he is on a two-day visit to Saudi Arabia. pic.twitter.com/cuwmKd40t9
— ANI (@ANI) October 28, 2019
മൂല്യവത്തായ ഒരു സുഹൃത്തിനോടുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള സന്ദർശനമാണിത്. നിരവധി തന്ത്രപ്രധാനമായ പരിപാടികളില്‍ പങ്കെടുക്കാനുണ്ടെന്ന് സൗദിയിലെത്തിയ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി എത്തിയത്. വിവിധ മേഖലയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായും അധികൃതരുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷം വിവിധ കരാറുകളിലും ഒപ്പുവെക്കും. വൈകുന്നേരം അഞ്ചരക്ക് റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിക്കും.
-
Landed in the Kingdom of Saudi Arabia, marking the start of an important visit aimed at strengthening ties with a valued friend. Will be taking part in a wide range of programmes during this visit. pic.twitter.com/3MskcllePr
— Narendra Modi (@narendramodi) October 28, 2019 " class="align-text-top noRightClick twitterSection" data="
">Landed in the Kingdom of Saudi Arabia, marking the start of an important visit aimed at strengthening ties with a valued friend. Will be taking part in a wide range of programmes during this visit. pic.twitter.com/3MskcllePr
— Narendra Modi (@narendramodi) October 28, 2019Landed in the Kingdom of Saudi Arabia, marking the start of an important visit aimed at strengthening ties with a valued friend. Will be taking part in a wide range of programmes during this visit. pic.twitter.com/3MskcllePr
— Narendra Modi (@narendramodi) October 28, 2019
ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍ സഊദുമായാണ് ആദ്യ കൂടിക്കാഴ്ച. വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായാണ് രണ്ടാമത്തെ കൂടിക്കാഴ്ച. രാവിലെ 11 മണിക്ക് തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സുലൈമാന്‍ അല്‍ റാജി പ്രധാനമന്ത്രിയുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഉച്ചക്ക് രണ്ടു മണിക്ക് സല്‍മാന്‍ രാജാവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷം രാജാവുമായി കൂടിക്കാഴ്ച നടത്തും.
ശേഷം സഹകരണ കൌണ്‍സില്‍ കരാറും കരാര്‍ കൈമാറ്റങ്ങളും നടക്കും. ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം യുഎസിലെ വന്‍കിട നിക്ഷേപ കമ്പനി ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്സ് സ്ഥാപകന്‍ റേ ഡാലിയോ സമ്മേളന വേദിയില്‍ മോദിയുമായി സംവദിക്കും. തുടര്‍ന്ന് കിരീടാവകാശിയുമായി മോദി ചര്‍ച്ച നടത്തും. അദ്ദേഹത്തൊടൊപ്പം അത്താഴത്തിന് ശേഷം രാത്രിയില്‍ പ്രധാനമന്ത്രി മടങ്ങും.