ന്യൂഡൽഹി: ഹനുമാൻ ജയന്തി ആശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. പവന പുത്രന്‍റെ ജീവിതം ഭക്തിയുടെയും ശക്തിയുടെയും പ്രതീകമാണെന്നും പ്രധാന മന്ത്രി പറഞ്ഞു.
ഹനുമാൻ ജയന്തിയുടെ ശുഭദിനത്തിൽ ഹൃദയംഗമമായ ആശംസകൾ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 'ഭക്തി, ശക്തി, അർപ്പണബോധം, അച്ചടക്കം എന്നിവയുടെ പ്രതീകമാണ് പവന പുത്രന്‍റെ ജീവിതം, എല്ലാ പ്രതിസന്ധികളെയും അഭിമുഖീകരിക്കാനും അതിനെ അതിജീവിക്കാനും നമ്മെ ഹനുമാൻ പ്രചോദിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.