കൊൽക്കത്ത: കുട്ടികളെ നഷ്‌ടപ്പെടുന്നതിന്‍റെ വേദന പ്രധാനമന്ത്രിക്ക് മനസിലാകില്ലെന്ന് 'ഷഹീൻ ബാഗിലെ ദാദി' എന്നറിയപ്പെടുന്ന അസ്‌മ ഖത്തൂൺ. സിഎഎ വിരുദ്ധ പ്രതിഷേധം നടത്തുന്നവരോട് സമാധാനം നിലനിർത്താൻ ആവശ്യപ്പെട്ടതിന് മറുപടിയായാണ് അസ്‌മ ഇക്കാര്യം പറഞ്ഞത്.
സ്വന്തം കുടുംബത്തെ നോക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെയാണ് രാജ്യത്തെ സംരക്ഷിക്കാൻ കഴിയുകയെന്നും മക്കളെ നഷ്‌ടപ്പെടുന്നതിന്‍റെ വേദന മനസിലാക്കാൻ സാധിക്കില്ലെന്നും അസ്‌മ ഖത്തൂൺ പറഞ്ഞു. പാർക് സർക്കസ് മൈതാനത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അസ്‌മ. ഡൽഹി കലാപത്തെ തുടർന്ന് 42 ജീവനുകളാണ് പൊലിഞ്ഞത്.