ETV Bharat / bharat

ചൈനയുമായുള്ള അതിർത്തി തർക്കം; ഉന്നതതല യോഗം ചേർന്നു

ചൈനയുമായുള്ള അതിർത്തി തർക്കം കൂടുതൽ വഷളായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു

ചൈനയുമായുള്ള അതിർത്തി തർക്കം  ഉന്നതതല യോഗം ചേർന്നു  പ്രധാനമന്ത്രി നരേന്ദ്ര മോദി  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ  Ladakh  China  PM chairs high-level meeting over Ladakh situation
ചൈനയുമായുള്ള അതിർത്തി തർക്കം; ഉന്നതതല യോഗം ചേർന്നു
author img

By

Published : May 26, 2020, 10:29 PM IST

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ചൈനയുമായുള്ള തർക്കം എങ്ങനെ പരിഹരിക്കാമെന്ന് പ്രധാനമന്ത്രി യോഗത്തിൽ ആരാഞ്ഞു.

ലഡാക്കിലെ നിലവിലെ സ്ഥിതിഗതികൾ മനസിലാക്കുന്നതിനും സേനയുടെ അടുത്ത നീക്കം ചർച്ച ചെയ്യുന്നതിനുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, സൈനിക മേധാവിമാരുമായി നടത്തിയ ചർച്ചക്ക് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി സ്ഥിതി വിലയിരുത്തിയത്. ഒരു മണിക്കൂറിലധികം ചർച്ച നീണ്ടുനിന്നതായി വൃത്തങ്ങൾ അറിയിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുള്ള ചർച്ചകൾ ഇനിയും തുടരുമെന്ന് യോഗത്തിൽ വ്യക്തമാക്കി.

തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യൻ സൈന്യവും ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയും കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. അവസാന കൂടിക്കാഴ്ച ഞായറാഴ്ച നടന്നെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് വൃത്തങ്ങൾ പറയുന്നത്. ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ്. ഇന്ത്യൻ അതിർത്തിക്കകത്ത് പോലും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ നടത്തരുതെന്ന നിലപാടിലാണ് ചൈന. ചൈനീസ് നിലപാട് സ്വീകാര്യമല്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. മേഖലയിൽ നേരത്തെയുണ്ടായിരുന്ന സ്ഥിതി തുടരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.