ETV Bharat / bharat

രാജ്യത്തിലെ നെഗറ്റിവിറ്റിക്കെതിരെ 86 മിനിട്ട് വാക്കുകൾ കൊണ്ട് പൊരുതി പ്രധാനമന്ത്രി - സ്വാതന്ത്ര്യ ദിന സന്ദേശം

രാജ്യത്തെ ജനങ്ങളിൽ ഉടലെടുത്തിരിക്കുന്ന നിഷേധാത്മക വികാരത്തെ പുകച്ചു പുറത്തു ചാടിക്കുക. കൊവിഡ് മഹാമാരിയുടെ പ്രഭാവം മൂലം ഉണ്ടായിരിക്കുന്ന ഈ വികാരം മറി കടന്ന് മനുഷ്യ ചേതനയെ തൊട്ടുണര്‍ത്തി അവരില്‍ വളര്‍ച്ച കൈവരിക്കാനുള്ള ത്വര സൃഷ്‌ടിക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത്.

PM battles nations psyche of negativity to bolster mood  PM battles nations psyche of negativity  PM battles  PM  battles  പ്രധാനമന്ത്രി  നരേന്ദ്ര മോദി  സ്വാതന്ത്ര്യ ദിന സന്ദേശം  ന്യൂഡൽഹി
രാജ്യത്തിലെ നെഗറ്റിവിറ്റിക്കെതിരെ 86 മിനിറ്റ് വാക്കുകൾ കൊണ്ട് പൊരുതി പ്രധാനമന്ത്രി
author img

By

Published : Aug 20, 2020, 12:50 PM IST

സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്‌ത മാരത്തോണ്‍ പ്രസംഗത്തിന് എന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നുവെങ്കില്‍ അത് ഇതു മാത്രമായിരുന്നു: രാജ്യത്തെ ജനങ്ങളിൽ ഉടലെടുത്തിരിക്കുന്ന നിഷേധാത്മക വികാരത്തെ പുകച്ചു പുറത്തു ചാടിക്കുക. കൊവിഡ് മഹാമാരിയുടെ പ്രഭാവം മൂലം ഉണ്ടായിരിക്കുന്ന ഈ വികാരം മറി കടന്ന് മനുഷ്യ ചേതനയെ തൊട്ടുണര്‍ത്തി അവരില്‍ വളര്‍ച്ച കൈവരിക്കാനുള്ള ത്വര സൃഷ്‌ടിക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത്.

നാം ഒട്ടേറെ പ്രശനങ്ങള്‍ക്ക് നടുവിലാണ് കഴിയുന്നതെങ്കില്‍ അതിനിടയില്‍ അതൊക്കെ പരിഹരിക്കുന്നതിനു ശ്രമിക്കുവാനും നമുക്ക് ആളുകളുണ്ട് എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ കാതല്‍. ചെങ്കോട്ടയില്‍ നിന്ന് അദ്ദേഹം നടത്തുന്ന ഏഴാമത്തെ തുടര്‍ച്ചയായ പ്രസംഗമായിരുന്നു അത്. തന്‍റെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ എഴുതി തള്ളാന്‍ ശ്രമിക്കുന്ന വിമര്‍ശകരെ തള്ളിക്കളഞ്ഞുകൊണ്ട്, ഇന്ത്യയെ അതിവേഗ വികസനത്തിന്‍റെ ഭാഗമാക്കി മാറ്റുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന അതി ശക്തമായ ഇഛാശക്തിയാണ് മോദി വ്യക്തമാക്കാന്‍ ആഗ്രഹിച്ചത്.

ഇങ്ങനെ ചെയ്യുന്നതിലൂടെ തന്‍റെ മുന്നിലുള്ള ലക്ഷ്യങ്ങളില്‍ നിന്നും താൻ ഒട്ടും തന്നെ വ്യതിചലിക്കുകയില്ലെന്നും അതിനുള്ള ശക്തി തന്നില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്നും എല്ലാവര്‍ക്കും കാട്ടിക്കൊടുക്കുകയായിരുന്നു. 2014ല്‍ വന്‍ ജനവിധി നേടിയെടുക്കുന്നതിനും 2019ല്‍ വീണ്ടും ഇന്ത്യയുടെ അഭിലാഷങ്ങള്‍ പൂവണിയിക്കാനുള്ള ജന വിധിയും നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ഈ ഇച്ഛാശക്തി മൂലമായിരുന്നു.

ചൈനയില്‍ നിന്നും രൂപം പ്രാപിച്ച് ഇന്നിപ്പോള്‍ ലോകം മുഴുവന്‍ നാശം വിതച്ചിരിക്കുന്ന മഹാമാരി ആരംഭിച്ചതു മുതല്‍ തന്നെ മോദിയുടെ മുഖ്യ ശ്രദ്ധാ കേന്ദ്രം കേന്ദ്രീകരിച്ചിരുന്നത് സ്വയം പര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യത്തില്‍ തന്നെയായിരുന്നു. അതു തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ മുഴച്ചു നിന്നതും.

86 മിനിട്ട് നീണ്ടു നിന്ന തന്‍റെ പ്രസംഗത്തില്‍ ശക്തവും, സ്വയം പര്യാപ്‌തവും അതോടൊപ്പം ആരും കണക്കിലെടുക്കുന്ന ഒരു ശക്തിയുമായ ആധുനിക ഇന്ത്യയിലേക്കുള്ള വഴിത്താരയാണ് അദ്ദേഹം വരച്ചു കാട്ടിയത്. അതോടൊപ്പം തന്നെ “ഇന്ത്യ ആദ്യം” എന്നുള്ള തന്‍റെ മുദ്രാവാക്യത്തെ “ഇന്ത്യയില്‍ നിര്‍മിക്കുക, ലോകത്തിനു വേണ്ടി നിര്‍മിക്കുക'' എന്ന് വിശാലമാക്കി മാറ്റുകയും ചെയ്‌തു. ഇന്ത്യ സ്വയം പര്യാപ്‌തമായി മാറുന്നതോടൊപ്പം തന്നെ രാജ്യത്തുള്ള വിശാലമായ പ്രകൃതി വിഭവങ്ങളെ ആഭ്യന്തര ആവശ്യങ്ങള്‍ക്കൊപ്പം ലോകത്തിന്‍റെ വിപണിയിലേക്കും എത്തിക്കുന്ന തരത്തില്‍ വേണം മുന്നേറുവാന്‍ എന്നാണ് അദ്ദേഹം ഇത് കൊണ്ട് അര്‍ഥമാക്കിയത്.

ഇതെല്ലാം വെറും പറച്ചില്‍ മാത്രമാണെന്നും പ്രവര്‍ത്തിയില്‍ കൊണ്ടു വരില്ല എന്നും ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നേരിട്ടുള്ള വിദേശ മുതല്‍ മുടക്കിന്‍റെ വളര്‍ച്ച 18 ശതമാനമാണ് രേഖപ്പെടുത്തിയത് എന്ന് അദ്ദേഹം അവര്‍ക്ക് ചൂണ്ടി കാട്ടി കൊടുക്കുന്നു. “കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന് വിദേശത്തു നിന്ന്‌ നേരിട്ടുള്ള മുതല്‍ മുടക്കില്‍ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായത്. കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ പോലും വന്‍ കിട ആഗോള കമ്പനികള്‍ ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നത്.'' അദ്ദേഹം പറഞ്ഞു.

20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭർ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കാര്യങ്ങളുടെ പട്ടികയും പ്രധാനമന്ത്രി നിരത്തുകയുണ്ടായി. കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായത്തിന്‍റെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനുമായി പ്രഖ്യാപിച്ച ഒരു ലക്ഷം കോടി രൂപയും അതില്‍ ഉള്‍പ്പെടുന്നതാണ്.

സ്വതന്ത്രമായ ഇറക്കുമതി വ്യവസ്ഥ തള്ളി കളയുന്നതിന്‍റെ കാര്യത്തിലും മോദി വാക്കുകളുടെ മൂര്‍ച്ച കുറച്ചില്ല. അസംസ്‌കൃത വസ്‌തുക്കള്‍ കയറ്റുമതി ചെയ്യുകയും നിര്‍മാണം തീര്‍ത്ത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുകയും ചെയ്‌തു കൊണ്ട് എത്രകാലം ഇന്ത്യക്ക് മുന്നോട്ട് പോകുവാന്‍ കഴിയുമെന്ന് ചിന്തിച്ചു കൊണ്ടായിരുന്നു ആ വാക്കുകള്‍. ഇന്ത്യയില്‍ വിശാലമായ പ്രകൃതി വിഭവങ്ങള്‍ ഉണ്ട്. മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ അവയില്‍ നിന്ന് സൃഷ്ടിക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ ആവശ്യം.

“നാമിപ്പോള്‍ ഇന്ത്യയില്‍ നിര്‍മിക്കുക എന്നുള്ള മുദ്രാവാക്യത്തോടൊപ്പം തന്നെ ലോകത്തിനു വേണ്ടി നിര്‍മിക്കുക എന്നുള്ളതു കൂടി കൂട്ടി ചേര്‍ത്ത് മുന്നോട്ട് പോകേണ്ടതുണ്ട്.'' അദ്ദേഹം പറഞ്ഞു.

മൊത്തം രാജ്യത്തെയും പരസ്‌പരം ബന്ധിപ്പിച്ചു കൊണ്ട് തടസങ്ങള്‍ നീക്കുന്ന ഒരു ബഹു-മാതൃകാ ഗതാഗത അടിസ്ഥാന സൗകര്യത്തിന്‍റെ പടുകൂറ്റന്‍ പദ്ധതിയും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഈ ഗതാഗത ബന്ധത്തിന്‍റെ ഭാഗമായി ഇന്ത്യയുടെ തീരദേശങ്ങളിലൂടെ ഉടനീളം കടന്നു പോകുന്ന ഒരു നാലുവരി ഹൈവേയും നിര്‍മിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വാജ്‌പേയിയുടെ കാലഘട്ടത്തില്‍ തുടക്കം കുറിച്ച 5846 കിലോമീറ്റര്‍ നീളമുള്ള സുവര്‍ണ ചത്വര ഹൈവേ ശൃംഖലയുടെ അതേ രീതിയില്‍ ഉള്ളതാണ് ഈ പദ്ധതിയും.

വിവിധ ഘട്ടങ്ങളിലായി അടച്ചു പൂട്ടലുകളില്‍ ഇളവ് വരുത്തി കൊണ്ട് ഇന്ത്യ പതുക്കെ പഴയ പടിയിലേക്ക് എത്തി കൊണ്ടിരിക്കുന്ന വേളയില്‍ കൊവിഡിന്‍റെ അന്ത്യം ഇനി എന്നു കാണാന്‍ കഴിയും എന്ന് ആലോചിച്ച് അന്തം വിട്ടു നില്‍ക്കുന്ന വലിയൊരു വിഭാഗം ഇന്ത്യന്‍ ജനതയുടെ ഉല്‍കണ്‌ഠകള്‍ക്ക് പരിഹാരം നല്‍കുവാനും മോദി നേരിട്ടു തന്നെ തയ്യാറായി. രാജ്യത്ത് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രതിരോധ മരുന്നിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഒന്നല്ല, മൂന്ന് പ്രതിരോധ മരുന്നുകള്‍ വിവിധ ഘട്ടങ്ങളിലായുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കടന്നു പോയ്‌കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം അറിയിച്ചു.

പ്രസ്‌തുത പ്രതിരോധ മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭിക്കുവാന്‍ കാല താമസമുണ്ടാവില്ല എന്ന് ഉറപ്പു നല്‍കി കൊണ്ട് ഈ പ്രതിരോധ മരുന്നുകള്‍ക്ക് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചു കഴിഞ്ഞാല്‍ അതിന്‍റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പാദനം ഉടനടി ആരംഭിക്കുമെന്നും അവ ഇന്ത്യക്കാര്‍ക്കെല്ലാം ലഭ്യമാക്കുവാനുള്ള എല്ലാ നടപടികളും തയ്യാറാക്കി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

ജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട നടപടി എന്നുള്ള നിലയില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സ്വന്തമായി ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്ന ഒരു ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്‍ ആരംഭിക്കുന്നതിന്‍റെ സൂചനകള്‍ അദ്ദേഹം നല്‍കി. ഈ തിരിച്ചറിയല്‍ കാര്‍ഡും അതിലുള്ള ആരോഗ്യ വിവരങ്ങളും ഓരോ ആളുകള്‍ക്കും എന്തൊക്കെ അസുഖങ്ങളാണ് ഉള്ളത്, അതിനായി എന്തൊക്കെ ചികിത്സകള്‍ അവര്‍ക്ക് ലഭിച്ചു, ഏതൊക്കെ ഡോക്ടര്‍മാരെ അവര്‍ കണ്ടു, ഏതൊക്കെ മരുന്നുകളാണ് ഉപയോഗിച്ചത് എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ ഉണ്ടായിരിക്കും.

ചൈനയുമായുണ്ടായ അതിര്‍ത്തി സംഘര്‍ഷങ്ങളും, 370ആം വകുപ്പ് റദ്ദാക്കിയ ശേഷമുള്ള ഒരു വര്‍ഷ കാലത്തെ ജമ്മു-കശ്മീരിലേയും ലഡാക്കിലേയും സ്ഥിതി ഗതികളെ കുറിച്ചും തന്‍റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിക്കുവാന്‍ മോദി മറന്നില്ല. മാത്രമല്ല, അതിശക്തമായ ഒരു മുന്നറിയിപ്പ് ചൈനയ്ക്ക് നല്‍കുവാനും അതിലൂടെ അദ്ദേഹം തയ്യാറായി. ജമ്മു-കശ്മീരില്‍ എത്രയും പെട്ടെന്ന് അതിര്‍ത്തി നിര്‍ണയങ്ങള്‍ നടത്തി കൊണ്ട് പുതിയ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുവാനുള്ള വഴി തെളിക്കുവാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“ജമ്മു-കശ്മീരിനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം വികസനത്തിലേക്കുള്ള പുതിയ യാത്രയുടെ വര്‍ഷമായിരുന്നു. അവിടെ പുതിയ അതിര്‍ത്തി നിര്‍ണയങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുകള്‍ നടത്തുവാനും അതുവഴി ജനങ്ങളുടെ പ്രതിനിധികളെ അവിടെ അധികാരത്തില്‍ കൊണ്ടു വരുവാനും ഈ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.'' അദ്ദേഹം പറഞ്ഞു.

ചൈനയുടെ കടന്നു കയറ്റങ്ങളോടുള്ള സര്‍ക്കാരിന്‍റെ പ്രതികരണത്തെ നിരന്തരം ചോദ്യം ചെയ്‌തു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാ ന്ധിയെ പോലുള്ള തന്‍റെ വിമര്‍ശകര്‍ക്കുള്ള മറുപടി എന്ന നിലയില്‍ അദ്ദേഹം പറഞ്ഞത് ചൈനയുടെ ഭാഗത്തു നിന്നുള്ള അതിര്‍ത്തി വിശാലമാക്കല്‍ ആയാലും, അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള പാക്കിസ്ഥാന്‍റെ ഭീകരതയായാലും ഈ രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന ആര്‍ക്കും ഇന്ത്യയുടെ ഭടന്മാര്‍ തക്ക മറുപടി നല്‍കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“നിയന്ത്രണ രേഖയില്‍ നിന്നും യഥാര്‍ഥ നിയന്ത്രണ രേഖ വരെയുള്ള എവിടെയൊക്കെ ഇന്ത്യയുടെ അഖണ്ഡത ചോദ്യം ചെയ്യപ്പെട്ടുവോ അവിടെയൊക്കെ സ്വന്തം ഭാഷയില്‍ നമ്മുടെ ഭടന്മാര്‍ മറുപടി നല്‍കി കഴിഞ്ഞു.'' അദ്ദേഹം പറഞ്ഞു.

നാഷണല്‍ കേഡറ്റ് കോര്‍പ്‌സിനെ (എന്‍സിസി) വിശാലമാക്കുവാനുള്ള ഒരു പുതിയ പദ്ധതിയും പ്രധാനമന്ത്രി മുന്നോട്ട് വെക്കുകയുണ്ടായി. ഒരു ലക്ഷത്തില്‍ കൂടുതല്‍ പുതിയ ഭടന്മാരെ ഇതിലേക്ക് തെരഞ്ഞെടുത്തു കൊണ്ട് അവരെ മുന്നണിയില്‍ വേട്ടക്കാരാക്കി മാറ്റും. അവരെ പിന്നീട് സൈന്യത്തിലേക്കും അര്‍ദ്ധ സൈനിക വിഭാഗങ്ങളിലേക്കും നിയമിക്കുകയും ചെയ്യും.

തന്‍റെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യയുടെ വിദേശ നയത്തില്‍ ഉണ്ടായ ഒരു മാറ്റം മോദി എടുത്തു പറഞ്ഞു എന്നുള്ളതും ശ്രദ്ധ പിടിച്ചു പറ്റി. “ഒരു അയല്‍ക്കാരന്‍ എന്നു പറഞ്ഞാല്‍ നമ്മളുമായി അതിര്‍ത്തി പങ്കിടുന്ന ഒരു രാജ്യം മാത്രമല്ല, അവര്‍ നമ്മളുമായി ഹൃദയങ്ങളും പങ്കുവെക്കുന്നവരാണ്. ബന്ധങ്ങള്‍ ബഹുമാനിക്കപ്പെടുമ്പോള്‍ അവ ഊഷ്മളമായി മാറും. അയല്‍ രാജ്യങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധമാണ് ഇന്ന് ഇന്ത്യക്കുള്ളത്. നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച് വരികയും പരസ്പരം ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു,'' ജപ്പാന്‍, ഓസ്‌ട്രേലിയ, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിങ്ങനെയുള്ള രാജ്യങ്ങളുമായി ഇന്ത്യയുടെ വളര്‍ന്നു വരുന്ന ബന്ധത്തെ കുറിച്ചും അതോടൊപ്പം ചൈനയുമായും പാക്കിസ്ഥാനുമായുള്ള മരവിച്ച ബന്ധങ്ങളെയും സൂചിപ്പിച്ച് കൊണ്ട് അദ്ദേഹം ഊന്നി പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ താന്‍ ഭൂമി പൂജ ചടങ്ങ് നടത്തിയ രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ചും മോദി പറയാതെ പോയില്ല. “നൂറ്റാണ്ടുകളായി തുടര്‍ന്നു വന്നിരുന്ന രാമജന്മഭൂമി പ്രശ്‌നം സമാധാനപരമായി പരിഹരിച്ചിരിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ പെരുമാറ്റം അനിതര സാധാരണമായിരുന്നു. അത് ഭാവിയിലേക്കുള്ള പ്രചോദനവുമാണ്,'' പ്രസ്‌തുത ചടങ്ങില്‍ അദ്ദേഹത്തിന്‍റെ പങ്കാളിത്തത്തെ ചോദ്യം ചെയ്തവരെ ലക്ഷ്യമിട്ടു കൊണ്ടുള്ള ഒരു പ്രതികരണമായിരുന്നു മോദിയുടേത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.