റാഞ്ചി: ജാർഖണ്ഡിലെ നാഗ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഏറ്റുമുട്ടലിൽ നിരോധിത സംഘടനയായ പീപ്പിൾ ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎൽഎഫ്ഐ) ഏരിയ കമാൻഡർ പുനായ് ഒറാവോൺ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് നടന്ന ഏറ്റുമുട്ടലിൽ പുനായി ഒവറോണിനെ വധിച്ചതായി റാഞ്ചി റൂറൽ പൊലീസ് സൂപ്രണ്ട് നൗഷാദ് അലം അറിയിച്ചു.
നേരത്തെ പൊലീസ് പുനായിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റാഞ്ചി-ഖുന്തി അതിർത്തിയിൽ പൊലീസ് തെരച്ചിൽ നടത്തുമ്പോൾ പുനായും കൂട്ടാളികളും പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് പുനായി കൊല്ലപ്പെട്ടത്.