ETV Bharat / bharat

കശ്മീരില്‍ 4 ജി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ജമ്മു കശ്മീര്‍ പ്രൈവറ്റ് സ്കൂള്‍ അസോസിയേഷനാണ് ഹര്‍ജിയുമായി രംഗത്ത് എത്തിയിരിക്കുന്നുത്. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ മൂന്ന് വരെ 2 ജി സ്പീഡ് മാത്രം ലഭ്യമാക്കാനാണ് ജമ്മു കശ്മീര്‍ ഭരണ വിഭാഗം തീരുമാനിച്ചത്.

Restoration of 4G internet  Covid-19 crisis  Supreme Court  Private Schools Association J&K  കശ്മീര്‍  ഇന്‍റര്‍ നെറ്റ്  4 ജി  2ജി  ഹര്‍ജി  കശ്മീര്‍ സര്‍ക്കാര്‍
കശ്മീരില്‍ 4 ജി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
author img

By

Published : Apr 11, 2020, 10:57 AM IST

ന്യൂഡല്‍ഹി: കശ്മീരില്‍ ഇന്‍റര്‍നെറ്റ് സ്പീഡ് 4 ജി ആക്കി ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ജമ്മു കശ്മീര്‍ പ്രൈവറ്റ് സ്കൂള്‍ അസോസിയേഷനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ മൂന്ന് വരെ 2 ജി സ്പീഡ് മാത്രം ലഭ്യമാക്കാനാണ് ജമ്മു കശ്മീര്‍ ഭരണ വിഭാഗം തീരുമാനിച്ചത്. ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഭരണ പ്രദേശത്ത് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത്തരം സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെയാണ് കുട്ടികളുടെ പഠനം നടത്തുന്നത്. നെറ്റിന് വേഗത ഇല്ലാത്തത് പഠനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. വിദ്യഭ്യാസം രാജ്യത്ത് മൗലിക അവകാശമാണെന്നിരിക്കെയാണ് ഇന്‍റര്‍നെറ്റ് സേവനം മുടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ പല വിവരങ്ങളും സമ്പാദിക്കുന്നത് ഇന്‍റര്‍നെറ്റിലൂടെയാണ്. 2 ജി സ്പീഡ് ഇതിന് പര്യാപ്തമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സമാന ആവശ്യം ഉന്നയിച്ച് താഴ്വരയിലെ മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ആഴ്ച കോടതി പരിഗണിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.