ETV Bharat / bharat

വെട്ടുകിളി ആക്രമണം; അടിയന്തര പദ്ധതി നടപ്പാക്കണമെന്നാവശ്യം - ദേശീയ ഹരിത ട്രൈബ്യൂണൺ

പ്രശ്ന പരിഹാരത്തിന് ഇടപെടൽ ആവശ്യപ്പെട്ട് സെന്‍റർ ഫോർ വൈൽഡ്‌ലൈഫ് ആൻഡ് എൻവയോൺമെന്‍റൽ ലിറ്റിക്കേഷൻ ഫൗണ്ടേഷൻ ദേശീയ ഹരിത ട്രൈബ്യൂണലിൽ അപേക്ഷ സമർപ്പിച്ചു.

NGT  National Green Tribunal  Uttar Pradesh  Madhya Pradesh  Rajasthan  locust attack  contingency plan  വെട്ടുക്കിളി ആക്രമണം  അടിയന്തര പദ്ധതി നടപ്പാക്കണമെന്ന് എൻജിഒ  ദേശീയ ഹരിത ട്രൈബ്യൂണൺ  സെന്‍റർ ഫോർ വൈൽഡ്‌ലൈഫ് ആൻഡ് എൻവയോൺമെന്‍റൽ ലിറ്റിക്കേഷൻ ഫൗണ്ടേഷൻ
വെട്ടുക്കിളി
author img

By

Published : May 29, 2020, 4:59 PM IST

ന്യൂഡൽഹി: വെട്ടുകിളി ആക്രമണ ഭീഷണി ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും വ്യാപിക്കുന്ന സാഹചര്യത്തിൽ, പ്രശ്ന പരിഹാരത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സെന്‍റർ ഫോർ വൈൽഡ്‌ലൈഫ് ആൻഡ് എൻവയോൺമെന്‍റൽ ലിറ്റിക്കേഷൻ ഫൗണ്ടേഷൻ ദേശീയ ഹരിത ട്രൈബ്യൂണലിൽ അപേക്ഷ സമർപ്പിച്ചു. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങൾ വെട്ടുകിളി ആക്രമണത്തെ അഭിമുഖീകരിക്കുന്നുണ്ടെന്നും ഇതിനെ നേരിടാൻ അടിയന്തര പദ്ധതി നടപ്പാക്കണമെന്നും അപേക്ഷയിൽ എൻജിഒ ആവശ്യപ്പെട്ടു.

ദേശീയ തലസ്ഥാനത്ത് വെട്ടുകിളി ആക്രമണം നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടികൾ സംബന്ധിച്ച് ഡൽഹി സർക്കാർ ചൊവ്വാഴ്ച മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.

കർഷകരിൽ അവബോധം സൃഷ്ടിക്കുക കീടനാശിനി തളിക്കുക രാത്രിയിൽ വെട്ടുകിളി കൂട്ടത്തെ വിശ്രമിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് അപേക്ഷയിൽ എൻജിഒ അധികാരികളോട് ആവശ്യപ്പെട്ടു. വിവിധ പങ്കാളികളിൽ നിന്ന് ലഭിക്കേണ്ട സഹായം, സംഭാവന, പ്രശ്ന പരിഹാരത്തിന് സ്വീകരിക്കേണ്ട മാർഗം, ടീമുകളുടെ രൂപീകരണം, ലഭ്യമായ വിഭവങ്ങൾ, അധിക വിഭവങ്ങൾ, പദ്ധതിയുടെ വിന്യാസം എന്നിവയെ കുറിച്ചും എൻജിഒ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.