ETV Bharat / bharat

'ബോയിസ്‌ ലോക്കര്‍ റൂം' കേസ്‌ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി - plea in delhi high court

സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്നും സ്‌ത്രീകളേയും പെണ്‍കുട്ടികളേയും സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ പറഞ്ഞു.

'ബോയിസ്‌ ലോക്കര്‍ റൂം' കേസ്‌ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി  'ബോയിസ്‌ ലോക്കര്‍ റൂം'  'ബോയിസ്‌ ലോക്കര്‍ റൂം' കേസ്  സിബിഐ  plea in delhi high court  bois locker room case
'ബോയിസ്‌ ലോക്കര്‍ റൂം' കേസ്‌ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
author img

By

Published : May 9, 2020, 3:23 PM IST

ന്യൂഡല്‍ഹി: വിവാദമായ 'ബോയിസ് ലോക്കര്‍ റൂം' ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് സംബന്ധിച്ച് സിബിഐ അല്ലെങ്കില്‍ എസ്‌ഐടി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. ദേവ്‌ ആഷിശ്‌ ദുബേയാണ് വെള്ളിയാഴ്‌ച കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി പതിമൂന്നിന് പരിഗണിക്കും. ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പില്‍ വിദ്യാര്‍ഥികളുടെ ചില ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹ മധ്യമത്തിലൂടെ ഒരു പെണ്‍കുട്ടി പുറത്ത് വിട്ടതോടെയാണ് ഇത് പുറം ലോകം അറിയുന്നത്.

പതിനാറ്‌ മുതല്‍ പതിനെട്ട് വരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അംഗമായ ഗ്രൂപ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ശീല ചിത്രങ്ങളും അവരെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചുമുള്ള സംഭാഷണങ്ങളുമാണ് നടക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. വളര്‍ന്നു വരുന്ന തലമുറക്ക് സ്‌ത്രീകളോടുള്ള കാഴ്‌ചപ്പാടാണ് ഇത്തരം ഗ്രൂപ്പുകള്‍ സൂചിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്നും സ്‌ത്രീകളേയും പെണ്‍കുട്ടികളേയും സംരക്ഷിക്കണമെന്നും ഹര്‍ജിക്കാന്‍ പറയുന്നു.

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങളും മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങളും ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പീഡനത്തിനിരയായവരെ ഇവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാം. നഗരത്തിലെ സമ്പന്ന വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളാണ് ഗ്രൂപ്പിലെ അംഗങ്ങള്‍. ഐടി ആക്ട്, സെക്ഷന്‍ 66 ഇ തുടങ്ങിയ നിരവധി വകുപ്പുകളുടെ ലംഘനമാണ് വിദ്യാര്‍ഥികള്‍ നടത്തിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.