ETV Bharat / bharat

അതിഥി തൊഴിലാളികൾ കൂട്ടംകൂടുന്നു ; നടപടികൾ നിർദേശിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി

author img

By

Published : Jun 1, 2020, 4:26 PM IST

ഡൽഹി അഭിഭാഷകൻ മോണി ചിൻ‌മെയ് വഴി സാമൂഹ്യ പ്രവർത്തകനായ മനീഷ് സിംഗ് ആണ് പൊതുതാൽപര്യ ഹർജി നൽകിയത്.

i Plea in Delhi HC അഥിതി സംസഥാന തൊഴിലാളികൾ Mapping*
അഥിതി സംസഥാന തൊഴിലാളികൾ കൂട്ടംകൂടുന്നു ; നടപടികൾ നിർദേശിച്ച് ഡൽഹി ഹൈക്കോടതിയിൽ ഒരു പൊതുതാൽപര്യ ഹർജി

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനിടയിൽ ദേശീയ തലസ്ഥാനത്ത് വിവിധ ദുരിതാശ്വാസ, സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ അതിഥി തൊഴിലാളികൾ കൂട്ടംകൂടുന്നത് തടയുന്നതിനുള്ള നടപടികൾ നിർദേശിച്ച് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. അഭിഭാഷകൻ മോണി ചിൻ‌മെയ് വഴി സാമൂഹ്യ പ്രവർത്തകനായ മനീഷ് സിംഗ് ആണ് പൊതുതാൽപര്യ ഹർജി നൽകിയത്. കുടിയേറ്റ തൊഴിലാളികളുടെയും സമൂഹത്തിന്‍റെയും താൽ‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മെച്ചപ്പെട്ടതും ഫലപ്രദവുമായ നടപടികൾ കൈക്കൊള്ളാൻ സർക്കാരിനോട് നിർദേശിച്ചുകൊണ്ടുള്ളതാണ് ഹർജി. ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. അതിഥി തൊഴിലാളികൾക്ക് ഭക്ഷണം, ശരിയായ പാർപ്പിടം, ടോയ്‌ലറ്റുകൾ, കുടിവെള്ളം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിന് നിർദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.