ബെംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. വ്യോമസേനയുടെ മിറേജ് 2000 വിമാനമാണ് തകര്‍ന്നു വീണത്. രണ്ടു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്.
മിറേജ് 2000 വിമാനങ്ങളില്‍ ബെംഗളൂരു എച്ച്എഎല്‍ നടത്തിയ മാറ്റങ്ങള്‍ക്ക് ശേഷമുള്ള പരിശീലന പറക്കലാണ് ദുരന്തത്തിനു കാരണമായതെന്നാണ് വിവരം. കാര്‍ഗില്‍ സമയത്ത് സൈന്യം വ്യാപകമായി ഉപയോഗിച്ചിരുന്ന വിമാനമാണ് മിറേജ് 2000.