ETV Bharat / bharat

വരും മാസങ്ങളില്‍ ഇന്ത്യയില്‍ ഒരു ദിവസം പത്ത് ലക്ഷം കൊവിഡ് പരിശോധനകൾ നടത്തുമെന്ന് ഹർഷ് വർധൻ - പത്ത് ലക്ഷം കൊവിഡ് പരിശോധനകൾ

ആറ് മാസം മുമ്പ് ഇന്ത്യ വെന്‍റിലേറ്ററുകൾ ഇറക്കുമതി ചെയ്തതായും എന്നാൽ ഇപ്പോൾ മൂന്ന് ലക്ഷം വെന്‍റിലേറ്ററുകൾ നിർമ്മിക്കാനുള്ള ശേഷി വികസിപ്പിച്ചെടുത്തതായും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹർഷ് വർധൻ.

Harsh Vardhan  ഹർഷ് വർധൻ  പത്ത് ലക്ഷം കൊവിഡ് പരിശോധനകൾ  COVID-19 tests
വരും മാസങ്ങളില്‍ ഇന്ത്യയില്‍ ഒരു ദിവസം പത്ത് ലക്ഷം കൊവിഡ് പരിശോധനകൾ നടത്തുമെന്ന് ഹർഷ് വർധൻ
author img

By

Published : Jul 30, 2020, 5:14 PM IST

ന്യൂഡൽഹി: ഇന്ത്യയില്‍ ദിവസം അഞ്ച് ലക്ഷം കൊവിഡ് പരിശോധനകൾ നടത്തുന്നുണ്ടെന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇത് ഇരട്ടിയാക്കാനാണ് പദ്ധതിയെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹർഷ് വർധൻ. കൗൺസിൽ ഫോർ സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ആർ.ആർ) ടെക്നോളജീസ് ഫോർ കൊവിഡ് മിറ്റിഗേഷൻ' എന്ന സമാഹാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ വർധൻ പറഞ്ഞു.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 64 ശതമാനത്തിലധികമാണെന്ന് ഹർഷ് വർധൻ പറഞ്ഞു. വൈറസിനെതിരായ പോരാട്ടത്തിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പോരാടിയ ശാസ്ത്ര സമൂഹത്തെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയിൽ ആദ്യത്തെ കൊവിഡ് കേസ് ജനുവരി 30 നാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ആറുമാസമായി വൈറസിനെതിരായ പോരാട്ടം രാജ്യം തുടരുകയാണ്. ആറ് മാസം മുമ്പ് ഇന്ത്യ വെന്‍റിലേറ്ററുകൾ ഇറക്കുമതി ചെയ്തതായും എന്നാൽ ഇപ്പോൾ മൂന്ന് ലക്ഷം വെന്‍റിലേറ്ററുകൾ നിർമ്മിക്കാനുള്ള ശേഷി വികസിപ്പിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.

150 ഓളം രാജ്യങ്ങൾക്ക് ഇന്ത്യ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് വിതരണം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഏപ്രിലിൽ ദിവസവും 6,000 ടെസ്റ്റുകൾ നടത്താറുണ്ടായിരുന്നതായും ഇന്ന് ദിവസവും അഞ്ച് ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തുന്ന തരത്തില്‍ ഇത് ഉയര്‍ത്തിയതായും വരും മാസങ്ങളില്‍ ദിവസേന 10 ലക്ഷം ടെസ്റ്റുകൾ നടത്താനാണ് പദ്ധതിയിടുന്നതെന്നും ഹർഷ് വർധൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.