ജയ്‌പൂർ: സച്ചിൻ പൈലറ്റിന് ബിജെപിയുമായി കുതിരക്കച്ചവടത്തിൽ പങ്കുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന് സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജസ്ഥാൻ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി.
ഗെലോട്ട് പൈലറ്റിന്‍റെ പേര് പരാമർശിച്ചില്ല പകരം രാജസ്ഥാൻ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ എന്നാണ് പറഞ്ഞത്. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെയുള്ള തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും ഗെലോട്ട് പറഞ്ഞു. സച്ചിൻ പൈലറ്റ് തന്‍റെ ചെറുപ്പത്തിൽ കഷ്‌ടപ്പെട്ടിരുന്നെങ്കിൽ വളരെ മികച്ച പ്രവർത്തനങ്ങൾ നടത്തുമായിരുന്നു. ഞാൻ 40 വർഷമായി രാഷ്ട്രീയത്തിലാണ്, ഞങ്ങൾ പുതിയ തലമുറയെ സ്നേഹിക്കുന്നു, ഭാവി അവരുടേതായിരിക്കും. പുതുതലമുറ പഴയ കാലഘട്ടത്തിലൂടെ കടന്നുപോയിരുന്നെങ്കിൽ ഇപ്പോൾ കേന്ദ്രമന്ത്രി സ്ഥാനങ്ങളിലും സംസ്ഥാന അധ്യക്ഷസ്ഥാനത്തും ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ കൊലപ്പെടുത്തുന്നവരെ ദേശീയ മാധ്യമങ്ങൾ പിന്തുണയ്ക്കുകയാണെന്നും ഗെലോട്ട് ആരോപിച്ചു.