ജയ്പൂർ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് രാജസ്ഥാനിലെ ഭരണകക്ഷിയായ കോണഗ്രസ്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും കിംവദന്തികൾ പ്രചരിപ്പിക്കാനും ആരൊക്കെ ശ്രമിച്ചാലും കോൺഗ്രസ് വിജയിക്കുമെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പറഞ്ഞു.
'രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നുള്ള രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും വിജയിക്കും. അവരുടെ വിജയം മുൻകൂട്ടി കാണാൻ എനിക്ക് സാധിക്കുന്നുണ്ട്', സച്ചിൻ പൈലറ്റ് പറഞ്ഞു. സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള പോളിംഗ് രാവിലെ ഒമ്പിന് ആരംഭിച്ച് വൈകിട്ട് നാല് മണിക്ക് അവസാനിച്ചു. അഞ്ച് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും.