ഛത്തീസ്‌ഗഢ്: തീര്‍ഥാടകരുള്‍പ്പടെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന എല്ലാവരും നിര്‍ബന്ധമായും 21 ദിവസം നിരീക്ഷണത്തിലിരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. അതിര്‍ത്തിയില്‍ എത്തുന്നവരെ നേരിട്ട് സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. പാഞ്ചാബില്‍ നിന്നുള്ള നാലായിരത്തോളം തീര്‍ഥാടകരാണ് മഹാരാഷ്ട്രയിലെ ഹസൂര്‍ സാഹിബ് ഗുരുദ്വാരയില്‍ ലോക്ക് ഡോണ്‍ മൂലം കുടുങ്ങിക്കിടക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായി സംസാരിച്ച് ഇവരെ തിരിച്ചെത്തിക്കാനുള്ള സംവിധാനം ഒരുക്കിയതായും അമരീന്ദർ സിംഗ് പറഞ്ഞു.
രാജസ്ഥാനില്‍ കുടുങ്ങിയ 152 വിദ്യാര്‍ഥികള്‍ ഉടന്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്തും. ജയ്‌സല്‍മെറില്‍ നിന്നും മൂവായിരത്തോളം തൊഴിലാളികളാണ് സംസ്ഥാനത്തേക്ക് വരുന്നത്. അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഇതുവരെ 330 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 19 പേര്‍ മരിക്കുകയും ചെയ്‌തു.