പട്ന: ഗംഗാ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ബീഹാറിലെ പട്നയില്‍ കഴിഞ്ഞ ഒരാഴ്ചയായി വെള്ളപ്പൊക്കമാണ്. പട്നയിലെ മിക്ക സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. ഔദ്യോഗിക കണക്കനുസരിച്ച് 29 പേരാണ് ഇതുവരെ മരിച്ചത്.
വെള്ളപ്പൊക്കത്തിനിടയില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് നിഫ്റ്റ് വിദ്യാർഥി അദിതി സിങും ഫോട്ടോഗ്രാഫർ സൗരവ് അഹൂജയും. പട്‌നയിലെ ബോറിംഗ് റോഡ്, നാഗേശ്വർ കോളനി, എസ് കെ പുരി എന്നീ സ്ഥലങ്ങളാണ് ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തത്. ചിത്രങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമേറ്റുവാങ്ങുകയാണ്.
ഫോട്ടോഗ്രാഫർ സൗരവ് അഹൂജ പറയുന്നത് ഇങ്ങനെ, 'ബീഹാറിലെ വെള്ളപ്പൊക്കത്തിലേക്ക് ജനശ്രദ്ധ ആകർഷിക്കുക എന്നതായിരുന്നു ചിത്രീകരണത്തിന് പിന്നിലെ ലക്ഷ്യം. മറ്റ് സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവര്‍ സഹായിക്കാൻ മുന്നോട്ട് വരുന്നു. ദേശീയ അന്തർദ്ദേശീയ മാധ്യമങ്ങളിൽ ബീഹാറിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് കൂടുതൽ പരാമർശമില്ല. ഒരു പ്രളയകാലത്തെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയാണെങ്കില്‍ ആളുകൾ അത് കാണുകയും 'സോ സാഡ്' എന്ന് അഭിപ്രായപ്പെടുകയും ചെയ്യും. പിന്നീട് ആ വിഷയത്തെ കുറിച്ച് മറ്റൊന്നും ചര്‍ച്ച ചെയ്യാറില്ല. ഇതില്‍ നിന്നും വ്യത്യസ്ഥമായി തന്‍റെ ചിത്രത്തെ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കാനായാണ് ഈ മാര്‍ഗം സ്വീകരിച്ചത്.'
![Photoshoot amidst Patna flood waters draws flak NIFT Patna flood photoshoot പട്ന വെള്ളപ്പൊക്കത്തിനിടയിലൂടെ ഫോട്ടോഷൂട്ട് നിഫ്റ്റ് വിദ്യാർഥി അദിതി സിങ്](https://etvbharatimages.akamaized.net/etvbharat/prod-images/4600204_c.jpg)
![Photoshoot amidst Patna flood waters draws flak NIFT Patna flood photoshoot പട്ന വെള്ളപ്പൊക്കത്തിനിടയിലൂടെ ഫോട്ടോഷൂട്ട് നിഫ്റ്റ് വിദ്യാർഥി അദിതി സിങ്](https://etvbharatimages.akamaized.net/etvbharat/prod-images/4600204_e.jpg)
![Photoshoot amidst Patna flood waters draws flak NIFT Patna flood photoshoot പട്ന വെള്ളപ്പൊക്കത്തിനിടയിലൂടെ ഫോട്ടോഷൂട്ട് നിഫ്റ്റ് വിദ്യാർഥി അദിതി സിങ്](https://etvbharatimages.akamaized.net/etvbharat/prod-images/4600204_b.jpg)