ചെന്നൈ: കൊവിഡ് പ്രതിരോധത്തിനായി സോഡിയം നൈട്രേറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ മരുന്ന് കഴിച്ച 47 കാരനായ ഫാർമസിസ്റ്റ് മരിച്ചു. പെറുൻഗുഡ് സ്വദേശിയായ ശിവനേസനാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ഒരു സ്വകാര്യ ബയോടെക് ലാബിൽ പ്രൊഡക്ഷൻ മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹം ചില മരുന്നുകളുടെ ഫോർമുലേഷനുകളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കൊറോണ വൈറസിനുള്ള വാക്സിനുകളും ചികിത്സകളും വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളും ഇയാൾ നടത്തിയിരുന്നു.
ഇത്തരത്തിൽ തയ്യാറാക്കിയ മരുന്ന് സ്വയം പരീക്ഷിക്കുകയും കഴിച്ചയുടനെ ഇയാൾ ബോധരഹിതനാകുകയും ചെയ്തു. ഒമാണ്ടുറാറിലെ സർക്കാർ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.