ഛത്തീസ്‌ഗണ്ഡ്: തീപിടിത്തത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പേയിങ് ഗസ്റ്റ് മന്ദിരത്തിന്‍റെ ഉടമയെ അറസ്റ്റ് ചെയ്തു. അനധികൃതമായി അതിഥി മന്ദിരം നടത്തുന്ന നിതീഷ് ബന്‍സാലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മന്ദിരത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. 19-22 വയസിന് ഇടയിലുള്ള മൂന്നു കുട്ടികളാണ് കൊല്ലപ്പെട്ടത്. പിജി സൗകര്യം ഒരുക്കിയ കെട്ടിടത്തില്‍ അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. ഇതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് നിഗമനം. നിതീഷ് ബൻസലിനെ അറസ്റ്റ് ചെയ്തതായി സെക്ടർ 34 പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ബാൽദേവ് കുമാർ പറഞ്ഞു.
മനപ്പൂര്‍വമല്ലാത്ത നരഹത്യയടക്കമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പിജികള്‍ കണ്ടെത്താന്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.