ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 56 പൈസയും ഡീസലിന് 63 പൈസയുമാണ് വെള്ളിയാഴ്‌ച കൂടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 77.81 രൂപയില്‍ നിന്നും 78.37 രൂപയും ഡീസല്‍ ലിറ്ററിന് 76.43 രൂപയില്‍ നിന്നും 77.06 രൂപയുമായി ഉയര്‍ന്നു. രണ്ടാഴ്‌ചക്കിടെ പെട്രോളിന് 7.11 രൂപയും ഡീസലിന് 7.67 രൂപയുമാണ് വര്‍ധിച്ചത്. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വിലയില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടായത്. ഇതിനിടയില്‍ അന്താരാഷ്ട്ര കമ്പനികള്‍ എണ്ണ വില കുറച്ചിട്ടും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു.
രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി; തുടര്‍ച്ചയായ പതിമൂന്നാം ദിവസവും വില വര്‍ധന
പെട്രോളിന് 56 പൈസയും ഡീസലിന് 63 പൈസയുമാണ് വെള്ളിയാഴ്‌ച കൂടിയത്