പട്‌ന: ആർജെഡിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലികളിലെ ജനപങ്കാളിത്തം നിതീഷ് കുമാർ സർക്കാരിനോടുള്ള വെറുപ്പാണ് കാണിക്കുന്നതെന്ന് രാഷ്‌ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ് പറഞ്ഞു. ഞങ്ങളുടെ റാലികളില്‍ വൻ ജനാവലിയാണ് പങ്കെടുക്കുന്നതെന്നും ഊർജ്ജരഹിതനും യാഥാസ്ഥിതിക ഇടുങ്ങിയ ചിന്താഗതിക്കാരനുമായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജനങ്ങൾ വെറുക്കുന്നുവെന്നും തേജസ്വി ആരോപിച്ചു.
ജാതി, മതം, വർഗം, മതം എന്നിവ മാറ്റിനിർത്തി തൊഴിലില്ലായ്‌മ എന്ന വിഷയമാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്ന് തേജസ്വി പറഞ്ഞു. വിരസവും അർഥശൂന്യവുമായ പ്രസംഗങ്ങളാണ് നിതീഷ് നടത്തുന്നതെന്നും അവശനായ അദ്ദേഹത്തിന് ബിഹാറിനെ നയിക്കാൻ സാധിക്കില്ലെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു. ബിഹാർ തെരഞ്ഞെടുപ്പ് ഒക്‌ടോബർ 28, നവംബർ മൂന്ന്, നവംബർ ഏഴ് എന്നീ ദിവസങ്ങളിലായാണ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. നവംബർ പത്തിനാണ് ബിഹാർ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.