ETV Bharat / bharat

മെഹബൂബയെ സന്ദര്‍ശിക്കാന്‍ പിഡിപി നേതാക്കള്‍ക്ക് അനുമതി - PDP leaders

പിഡിപിയുടെ പത്ത് നേതാക്കള്‍ തിങ്കളാഴ്ച ശ്രീനഗറിലെത്തി മെഹബൂബ മുഫ്തിയെ സന്ദര്‍ശിക്കും

മെഹബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ പിഡിപി നേതാക്കള്‍ക്ക് അനുമതി
author img

By

Published : Oct 7, 2019, 4:15 AM IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയെ തിങ്കളാഴ്ച പാര്‍ട്ടി നേതാക്കള്‍ ശ്രീനഗറിലെത്തി സന്ദര്‍ശിക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് രണ്ട് മാസമായി മെഹബൂബ മുഫ്തി വീട്ടുതടങ്കലിലാണ്. പിഡിപിയുടെ 10 നേതാക്കള്‍ക്കാണ് മെഹബൂബ മുഫ്തിയെ കാണാനുള്ള അനുമതി.

വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളും മുന്‍ ജമ്മു കശ്‍മീര്‍ മുഖ്യമന്ത്രിമാരുമായ ഫറൂഖ് അബ്‍ദുള്ളയെയും മകന്‍ ഒമര്‍ അബ്‍ദുള്ളയെയും പാര്‍ട്ടി പ്രതിനിധികള്‍ ഞായറാഴ്ച സന്ദര്‍ശിച്ചിരുന്നു. ഇരുവരുടെയും ആരോഗ്യകാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നും രാഷ്ട്രീയം ച‍ർച്ച ആയില്ലെന്നുമാണ് കൂടിക്കാഴ്ചക്ക് ശേഷം നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ അറിയിച്ചത്.

ഇതിന് പിന്നാലെയാണ് മെഹബൂബ മുഫ്‍തിയെ കാണുന്നതിന് പിഡിപി പ്രതിനിധി സംഘത്തിനും അനുമതി നല്‍കിയിരിക്കുന്നത്. പ്രാദേശിക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് ജമ്മു കശ്മീരിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.

Intro:Body:

demo newwww

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.