ETV Bharat / bharat

നിസര്‍ഗ ചുഴലിക്കാറ്റ്; ജനങ്ങളെ സഹായിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ശരത് പവാര്‍ - sarad pawar

തീപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും ബാരമതി എംപി സുപ്രിയ സുലെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

pawar
pawar
author img

By

Published : Jun 3, 2020, 10:59 PM IST

മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റ് മൂലം മഹാരാഷ്ട്രയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ രംഗത്തിറങ്ങണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് എന്‍സിപി നേതാവ് ശരത് പവാര്‍. ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നതെന്നും നിരവധി പൊതു- സ്വകാര്യ മുതലുകള്‍ നശിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും ബാരമതി എംപി സുപ്രിയ സുലെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 100-110 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റ് മൂലം അലിബാഗ് ജില്ലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മംബൈ, താനെ, പല്‍ഗാര്‍, രത്നഗിരി, സിന്ധുദുര്‍ഗ് എന്നീ പ്രദേശങ്ങളിലും ചുഴലിക്കാറ്റ് നാശം വിതച്ചു. തീരപ്രേദശങ്ങളില്‍ താമസിക്കുന്ന നിരവധി ആളുകളെ ഇതിനോടകം സര്‍ക്കാര്‍ മാറ്റിപാര്‍പ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.