ന്യൂഡൽഹി: കൊവിഡ് 19 വൈറസ് ബാധിച്ച ഡിഫൻസ് കോളനിയിലെ യുവാവിന് പ്ലാസ്മ തെറാപ്പി നൽകി. അദ്ദേഹം നന്നായി പ്രതികരിക്കുകയും മെച്ചപ്പെട്ടതിന്‍റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് 19 ബാധിച്ച് മരിച്ച 80കാരന്‍റെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്‍റെ അമ്മക്കും കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. പ്ലാസ്മ തെറാപ്പിക്ക് ശേഷം അദ്ദേഹം നന്നായി പ്രതികരിച്ചു. രോഗത്തിൽ നിന്ന് കരകയറിയ ഒരാളുടെ ആന്‍റിബോഡികൾ വൈറസ് ബാധിച്ച ഒരു വ്യക്തിയിലേക്ക് മാറ്റുന്നു. പിന്നീട് അയാളുടെ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്നു. ഇതാണ് പ്ലാസ്മ തെറാപ്പി ചികിത്സാരീതി. എന്നാൽ ഇപ്പോഴും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് പ്ലാസ്മ തെറാപ്പി.
ഡിഫൻസ് കോളനിയിൽ കൊവിഡ് 19 സംശയമുള്ള ഒരു വ്യക്തിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് രാം മനോഹർ ലോഹിയ ഹോസ്പിറ്റലിലെ പിആർഒ പറഞ്ഞു. വരും ദിവസങ്ങളിൽ രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ രണ്ടാം ഘട്ട പരിശോധന നടത്തണമെന്നും ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു. ഡിഫൻസ് കോളനിയിലെ നിരവധി വീടുകൾ നിരീക്ഷണത്തിലാണ്.