ETV Bharat / bharat

കുടുംബാംഗങ്ങളുടെ അശ്രദ്ധ; രാജസ്ഥാനില്‍ കൊവിഡ് രോഗി മരിച്ചു - രാജസ്ഥാൻ

രോഗിയെ കിടത്തിയ മുറിയുടെ വെന്‍റിലേറ്ററിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കൂളറിലേക്ക് ഘടിപ്പിച്ചതിനെ തുടര്‍ന്നാണ് രോഗി മരിച്ചത്

കുടുംബാംഗങ്ങൾ patient-dies-after-family-members-unplug-ventilator-to-plug-in-cooler-at-kota-hospital രാജസ്ഥാൻ കൂളർ
െ്ംു
author img

By

Published : Jun 19, 2020, 10:11 PM IST

ജയ്പൂർ: രാജസ്ഥാനിനെ കോട്ടയിലെ ആശുപത്രിയിൽ രോഗിയുടെ മുറിയിൽ കൂളർ പ്രവർത്തിപ്പിക്കാൻ കുടുംബാംഗങ്ങൾ വെന്‍റിലേറ്റർ വിച്ഛേദിച്ചതിനെ തുടർന്ന് രോഗി മരിച്ചു. കൊവിഡ് -19 ബാധ സംശയത്തെ തുടർന്നാണ് 40 കാരനാനെ മഹാരാവു ഭീം സിംഗ് (എംബിഎസ്) ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.

എന്നാൽ ഇയാളുടെ പരിശോധന റിപ്പോർട്ട് പിന്നീട് നെഗറ്റീവ് ആയിരുന്നു. ഐസിയുവിലെ മറ്റൊരു രോഗിക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇയാളെ ജൂൺ 15ന് ഒരു ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. ആശുപത്രി വാർഡിൽ വളരെ ചൂടായതിനാൽ ഇയാളുടെ കുടുംബാംഗങ്ങൾ അന്നുതന്നെ ഒരു എയർ കൂളർ വാങ്ങിയിരുന്നു.

കൂളർ പ്രവർത്തിപ്പിക്കാൻ സോക്കറ്റൊന്നും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് അവർ വെന്‍റിലേറ്ററിലേക്കുള്ള വൈദ്യുത ബന്ധം വിശ്ചേതിച്ച് കൂളർ ഘടിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. വെന്‍റിലേറ്റർ ഓഫ് ആയി ഏകദേശം അരമണിക്കൂറിനുശേഷം വെന്‍റിലേറ്ററിലെ വൈദ്യുതി തീർന്നു. ഉടൻ തന്നെ വിവരമറിഞ്ഞെത്തിയ ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും രോഗിക്ക് സി‌പി‌ആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് അംഗ സമിതി സംഭവം അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.