ന്യൂഡൽഹി: വന്ദേ ഭാരത് മിഷൻ മാർഗനിർദേശങ്ങൾ പുതുക്കി. ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പുറപ്പെടുന്ന യാത്രക്കാർ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. പകരം ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം.
ആഭ്യന്തര മന്ത്രാലയം ഓഗസ്റ്റ് 22ന് പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോൾ (എസ്.ഒ.പി) പ്രകാരം യാത്രക്കാർ ഏവിയേഷൻ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമായിരുന്നു. ഈ വ്യവസ്ഥയാണ് മാറ്റിയത്. മെയ്, ഓഗസ്റ്റ് മാസങ്ങളിൽ വിമനയാത്രാനിരക്ക് വർധിച്ചിരുന്നു.99,500 യാത്രക്കാരാണ് ഇതുവരെ ഇന്ത്യക്ക് പുറത്ത് യാത്ര ചെയ്തത്.
വിദേശത്തേക്ക് പോകുന്ന വ്യക്തികൾ പുറപ്പെടുന്ന സ്ഥലവും എത്തിച്ചേരുന്ന സ്ഥലവും ഉൾപ്പെടെ ആവശ്യമായ വിശദാംശങ്ങൾ ഏവിയേഷൻ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമായിരുന്നു. മാർച്ച് 23ന് അന്താരാഷ്ട്ര പാസഞ്ചർ സർവീസുകൾ നിർത്തിവച്ചിരുന്നുവെങ്കിലും ചില രാജ്യങ്ങളിലേക്കുള്ള പ്രത്യേക സർവീസുകൾക്ക് വന്ദേ ഭാരത് മിഷന്റെ അനുമതി ഉണ്ട്.