ന്യൂഡൽഹി: ബിജെപിയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വാസം പ്രകടിപ്പിക്കുന്ന ഏകൊരാളുടെ മുമ്പിലും പാർട്ടിയുടെ വാതിലുകൾ തുറക്കുമെന്ന് രാജസ്ഥാനിലെ ബിജെപി നേതാക്കൾ. വിമത കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്‍റെ അടുത്ത രാഷ്ട്രീയ നീക്കം നിർണായകമാണെന്നും നേതാക്കൾ പറഞ്ഞു.
-
कांग्रेस की चारों इकाइयों (संगठन, युवा कांग्रेस, सेवा दल और छात्र संगठन) के अध्यक्ष और कार्यकर्ता अपनी ही सरकार के खिलाफ हो गए!
— Gajendra Singh Shekhawat (@gssjodhpur) July 14, 2020 " class="align-text-top noRightClick twitterSection" data="
कांग्रेस का संगठन कांग्रेस की सरकार
फिर भी भाजपा कसूरवार!!#RajasthanPoliticalCrisis
">कांग्रेस की चारों इकाइयों (संगठन, युवा कांग्रेस, सेवा दल और छात्र संगठन) के अध्यक्ष और कार्यकर्ता अपनी ही सरकार के खिलाफ हो गए!
— Gajendra Singh Shekhawat (@gssjodhpur) July 14, 2020
कांग्रेस का संगठन कांग्रेस की सरकार
फिर भी भाजपा कसूरवार!!#RajasthanPoliticalCrisisकांग्रेस की चारों इकाइयों (संगठन, युवा कांग्रेस, सेवा दल और छात्र संगठन) के अध्यक्ष और कार्यकर्ता अपनी ही सरकार के खिलाफ हो गए!
— Gajendra Singh Shekhawat (@gssjodhpur) July 14, 2020
कांग्रेस का संगठन कांग्रेस की सरकार
फिर भी भाजपा कसूरवार!!#RajasthanPoliticalCrisis
ബഹുജന അടിത്തറയുള്ള ഒരാൾ ബിജെപിയിലോ മറ്റ് രാഷ്ട്രീയ പാർട്ടിയിലോ ചേർന്നാൽ എല്ലാവരും അയാളെ സ്വാഗതം ചെയ്യും. ബിജെപിയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വാസം പ്രകടിപ്പിക്കുന്ന ആരെങ്കിലും ഒപ്പം ചേർന്നാൽ അയാളെ തുറന്ന മനസ്സോടെ പാർട്ടി സ്വാഗതം ചെയ്യുമെന്നും ഇത് ഒരു സാധാരണ നടപടിക്രമമാണെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത് പറഞ്ഞു. തന്‍റെ സർക്കാരിന്‍റെ പരാജയം മറച്ചുവെക്കാനുള്ള നടപടിയാണ് ആറുമാസത്തിലേറെയായി ഗെലോട്ട് ചെയ്തുകൊണ്ടിരുന്നത്. ഈ വഴി പൈലറ്റിനെ സർക്കാരിൽ നിന്ന് പുറത്താക്കാൻ അദ്ദേഹത്തിന് സാധിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജസ്ഥാനിലെ ഉപമുഖ്യമന്ത്രി, പാർട്ടിയുടെ സംസ്ഥാന യൂണിറ്റ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളിൽ നിന്ന് വിമതനായ നേതാവിനെ പുറത്താക്കുക വഴി രണ്ട് വിശ്വസ്തരെയാണ് സംസ്ഥാന മന്ത്രിസഭയിൽ നിന്ന് കോൺഗ്രസ് അടർത്തി മാറ്റുന്നത്. രാജസ്ഥാനിൽ അധികാരത്തിൽ തുടരാൻ പാർട്ടിക്ക് സാധിക്കുമെങ്കലും, കഴിഞ്ഞ ഒരു വർഷത്തിനിടെ കർണാടക, മധ്യപ്രദേശ് എന്നിവ നഷ്ടപ്പെട്ട കോൺഗ്രസിന് പ്രതിസന്ധി വർദ്ധിച്ചുവരികയാണെന്ന് മറ്റൊരു നേതാവ് വ്യക്തമാക്കി.
അതേസമയം, പാർട്ടിയുടെ കേന്ദ്ര നേതൃത്വവുമായി അസ്വസ്ഥമായ ബന്ധം പുലർത്തുന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഇതുവരെ രാജസ്ഥാനിലെ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കോൺഗ്രസിനുള്ളിലെ ബലഹീനതയാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമെന്ന് ബിജെപി വൈസ് പ്രസിഡന്‍റ് ഓം പ്രകാശ് മാത്തൂർ പറഞ്ഞു.