ETV Bharat / bharat

കൊവിഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് പാര്‍ലമെന്‍ററി സമിതി

കേന്ദ്രസർക്കാർ സ്വീകരിച്ച പകർച്ചവ്യാധി പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Parliamentary Standing Committee  COVID-19  Standing Committee  COVID-19 situation  Parliamentary to discuss COVID-19  കൊവിഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് പാര്‍ലമെന്‍ററി സമിതി
കൊവിഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് പാര്‍ലമെന്‍ററി സമിതി
author img

By

Published : Aug 18, 2020, 4:59 PM IST

ന്യൂഡല്‍ഹി: കൊവിഡും അനുബന്ധ പ്രശനങ്ങളും ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുമെന്ന് പാര്‍ലമെന്‍ററി സമിതി. ഓഗസ്റ്റ് 19 ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരുമായും എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയയുമായും യോഗം ചേരുമെന്ന് രാജ്യസഭ വെബ്‌സൈറ്റ് അറിയിച്ചു. കോൺഗ്രസ് നേതാവ് ആനന്ദ് ശർമക്കാണ്‌ സമിതിയുടെ നേതൃത്വം. കേന്ദ്രസർക്കാർ സ്വീകരിച്ച പകർച്ചവ്യാധി പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

കൊവിഡ് ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഉയർന്ന വിലയെക്കുറിച്ച് ജൂലൈയിൽ നടന്ന അവസാന യോഗത്തിൽ ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,079 പുതിയ കൊവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകള്‍ 27 ലക്ഷം കടന്നു. 876 മരണങ്ങൾ കൂടി മരണസംഖ്യ 51,797 ആയി ഉയർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.