ന്യൂഡൽഹി: കൊവിഡ് ലോക്ക് ഡൗണിനെക്കുറിച്ച് വിശദീകരിക്കാൻ ജൂൺ മൂന്നിന് ഹാജരാകാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയോട് ആവശ്യപ്പെട്ട് ആഭ്യന്തരകാര്യ പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി.
-
Dear @JitinPrasada Ji, suggest you to not share pictures of Chilean and Chinese forest fires as one from Pauri and Dehradun or Chamoli etc. All the pictures shared by you are fake as either they are not from Uttarakhand or are of 2012, 2016 & 2019. #FakeTweet https://t.co/vaMGpuewh2
— Trivendra Singh Rawat (@tsrawatbjp) May 27, 2020 " class="align-text-top noRightClick twitterSection" data="
">Dear @JitinPrasada Ji, suggest you to not share pictures of Chilean and Chinese forest fires as one from Pauri and Dehradun or Chamoli etc. All the pictures shared by you are fake as either they are not from Uttarakhand or are of 2012, 2016 & 2019. #FakeTweet https://t.co/vaMGpuewh2
— Trivendra Singh Rawat (@tsrawatbjp) May 27, 2020Dear @JitinPrasada Ji, suggest you to not share pictures of Chilean and Chinese forest fires as one from Pauri and Dehradun or Chamoli etc. All the pictures shared by you are fake as either they are not from Uttarakhand or are of 2012, 2016 & 2019. #FakeTweet https://t.co/vaMGpuewh2
— Trivendra Singh Rawat (@tsrawatbjp) May 27, 2020
പാനൽ ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായ ആനന്ദ് ശർമ ജൂൺ മൂന്നിന് പാനൽ അംഗങ്ങളുടെ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ അംഗങ്ങൾക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് വ്യാപനം തടയുന്നതിനായി മാർച്ച് 25 ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ശേഷം പാർലമെന്‍ററി കമ്മിറ്റി ചേരുന്ന ആദ്യ യോഗമാണിത്.ലോക്ക് ഡൗണിൽ സംസ്ഥാനങ്ങളുമായുള്ള ഏകോപനം സംബന്ധിച്ച വിവരങ്ങൾ സമിതിയെ അറിയിക്കാൻ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ലോക്ക് ഡൗണിൽ സ്വദേശത്ത് എത്താൻ ശ്രമിക്കുന്ന അതിഥി തൊഴിലാളികളുടെ ദുരവസ്ഥയും യോഗത്തിൽ ചർച്ചചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.