ബെംഗളുരു: കർണാടകയിൽ സ്‌ട്രോക്കിനെ തുടർന്ന് പ്രതിവർഷം മരണ സംഖ്യ വർധിക്കുകയാണെന്ന് നിംഹാൻസ് ഡയറക്ടർ ഡോ. ഗുരുരാജ്. ലോക സ്ട്രോക് ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗുരുരാജ്. കർണാടകയിലെ സ്‌ട്രോക് കേസുകൾ ഓരോ വർഷവും വർധിക്കുകയാണെന്നും കൃത്യ സമയത്ത് ചികിത്സ ലഭിക്കുന്നതിനായി ആളുകളിൽ രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണക്കുകൾ പ്രകാരം ആറ് ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളതെന്നും 70,000 പേർക്ക് രോഗം ബാധിക്കുമ്പോൾ 35,000 പേർ മരിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വ്യയാമക്കുറവ്, സമീകൃതാഹാരത്തിന്‍റെ അഭാവം, കായികാഭ്യാസക്കുറവ്, പുകവലി, മദ്യപാനം തുടങ്ങിയവ സ്‌ട്രോക്കിന് കാരണമാകുന്നുണ്ട്. പരിപാടിയുടെ ഭാഗമായി ബെംഗളൂരുവിലെ 16 ആശുപത്രികളിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും തുടക്കത്തിൽ പരിശീലനം നൽകും. ഇത് പിന്നീട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. ബെംഗളുരുവിൽ 16 ആശുപത്രികളിലായി പുതിയ ട്രെയ്‌നിങ്ങ് പരിപാടി ആരംഭിക്കും. തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.