ജയ്‌പൂര്‍: രാജസ്ഥാനില്‍ വൈദ്യുതാഘാതമേറ്റ് പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ഭില്‍വാര ജില്ലയിലെ രാംപുരിയ ഗ്രാമത്തിലാണ് ഇന്നലെ രാത്രി പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വെള്ളം തേടി പ്രദേശത്തൂടെ അലയുന്നതിനിടെ മരത്തില്‍ കയറിയ പുള്ളിപ്പുലി അബദ്ധത്തില്‍ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നുവെന്ന് ഭില്‍വാര ഫോറസ്റ്റ് ഓഫീസര്‍ ദേവേന്ദ്ര പ്രതാപ് സിങ് ജഗാവട്ട് പറഞ്ഞു. സമീപത്തുള്ള ഗ്രാനൈറ്റ് ഖനിയിലേക്കുള്ള വൈദ്യുത ലൈനായിരുന്നു അത്. സംഭവമറിഞ്ഞ് നിരവധി പേരാണ് പ്രദേശത്ത് എത്തിയത്. വിവരമറിഞ്ഞ് ഭില്‍വാര വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയും പുള്ളിപ്പുലിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുകയും ചെയ്‌തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ മരണ കാരണം ഉറപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് ദേവേന്ദ്ര പ്രതാപ് സിങ് ജഗാവട്ട് വ്യക്തമാക്കി. സാധാരണയായി വേനല്‍ക്കാലങ്ങളില്‍ ഭക്ഷണവും വെള്ളവും തേടി പുള്ളിപ്പുലികള്‍ പ്രദേശത്തൂടെ അലയാറുണ്ട്.
രാജസ്ഥാനില്‍ വൈദ്യുതാഘാതമേറ്റ് പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി - രാജസ്ഥാനില്‍ വൈദ്യുതാഘാതമേറ്റ് പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി
ഭില്‍വാര ജില്ലയിലെ രാംപുരിയ ഗ്രാമത്തിലാണ് പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്