ETV Bharat / bharat

ലോകം അവസാനമെന്ന് വ്യാജ പ്രചാരണം; പരിഭ്രാന്തരായി കശ്‌മീർ ജനത

author img

By

Published : Mar 26, 2020, 12:27 PM IST

മാർച്ച് 26ന് ഭൂമിയുടെ സമീപത്ത് കൂടി ഗ്രഹം കടന്ന് പോകുമെന്ന അഭ്യൂഹം പരന്നതോടെയാണ് ലോകാവസാനമെന്ന കിംവദന്തി പരന്നത്.

rumour in kashmir  doomsday rumour in kashmir  dajaal rumour in kashmir  doomsday trumpeter azaan offered due to doomsday rumour  kashmir covid-19 cases  കശ്മീർ വാർത്ത  ലോക അവസാനമെന്ന് വ്യാജ വാർത്ത  ദജാല്‍ വാർത്ത
ലോകം അവസാനമെന്ന് വ്യാജ പ്രചാരണം; പരിഭ്രാന്തരായി കാശ്‌മീർ ജനത

ശ്രീനഗർ: വ്യാഴ്‌ചയോടെ ലോകം അവസാനിക്കുമെന്ന് കശ്മീരില്‍ വ്യാജ പ്രചാരണം. ശ്രീനഗറിലും മറ്റ് ഗ്രാമങ്ങളിലുമാണ് ലോകാവസാനമെന്ന വ്യാജ പ്രചാരണം നടക്കുന്നത്. ലോകാവസാനം സൂചിപ്പിക്കുന്ന ദജാല്‍ ആകാശത്ത് കണ്ടതായി അഭ്യൂഹങ്ങൾ പരന്നതോടെ സ്ത്രീകളും കുട്ടികളുമടക്കം പരിഭ്രാന്തിയിലാണ്. രാത്രിയില്‍ ആകാശത്ത് ഇസ്ലാം പ്രവാചകന്‍റെ പേര് എഴുതി കാണിച്ചെന്നും താഴ്‌വരയില്‍ കിംവദന്തി പരക്കുന്നുണ്ട്.

2020 മാർച്ച് 26ന് ഒരു ചെറിയ ഗ്രഹം ഭൂമിയോട് അടുക്കുമെന്ന് നാസയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം കിംവദന്തികൾ പുറത്ത് വന്നത്.

ഖയാമത്ത് വ്യാഴാഴ്‌ച നടക്കുമെന്ന് കശ്മീരികൾക്കിടയിൽ പൊതുവായ വിശ്വാസമുള്ളതിനാൽ വാർത്തകൾക്ക് വിശ്വാസ്യത വർധിപ്പിച്ചു. വ്യാജ പ്രചാരണത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.