ETV Bharat / bharat

അനധികൃതമായി ഇന്ത്യയിൽ താമസിച്ച പാക് പൗരന് നാല് വർഷം തടവ്

കറാച്ചി നിവാസിയായ മുഹമ്മദ് യൂനുസിനെ 2017ലാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഐപിസി വിദേശ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

Pakistani immigrant gets four years imprisonment  Pakistani national gets four years imprisonment  Pakistani national staying illegally in India  നാല് വർഷം തടവ്  അനധികൃതം  പാക് പൗരൻ  കറാച്ചി നിവാസി  ഐപിസി വിദേശ നിയമം
അനധികൃതമായി ഇന്ത്യയിൽ താമസിച്ച പാക് പൗരന് നാല് വർഷം തടവ്
author img

By

Published : Nov 7, 2020, 10:39 AM IST

ചെന്നൈ: അനധികൃതമായി ഇന്ത്യയിൽ താമസിച്ച പാകിസ്ഥാൻ പൗരന് നാല് വർഷത്തെ തടവ്. കറാച്ചി നിവാസിയായ മുഹമ്മദ് യൂനുസിനെ 2017ൽ തമിഴ്‌നാട് പൊലീസ് ഒരു ലോഡ്‌ജിൽ നിന്ന് അറസ്റ്റ് ചെയ്‌തിരുന്നു. പാസ്‌പോർട്ട് ഇല്ലാതെ ഇയാൾ ഇന്ത്യയിൽ താമസിക്കുകയുമായിരുന്നു. ഇയാളുടെ കൈവശമുള്ള പാകിസ്ഥാൻ, അമേരിക്കൻ, ശ്രീലങ്കൻ കറൻസികളും പൊലീസ് പിടിച്ചെടുത്തു. ഐപിസി വിദേശ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതിർത്തി പ്രദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളും സൈനിക പ്രവർത്തനങ്ങളെക്കുറിച്ചും മുഹമ്മദ് യൂനുസ് സോഷ്യൽ മീഡിയയിലൂടെ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് അയച്ചതായും ആരോപണമുണ്ട്.

സംശയാസ്‌പദമായി ഒരാൾ ലോഡ്‌ജിൽ താമസിക്കുന്നുവെന്ന സൂചന ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. സാധുവായ രേഖകളില്ലാതെ ശ്രീലങ്കയിലേക്ക് പോകാൻ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ജയിലിൽ കിടന്ന യൂനുസിൻ്റെ വിധി വീഡിയോ കോൺഫറൻസിംഗിലൂടെ ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു. നാലുവർഷത്തെ തടവിന് ശേഷം ഇയാളെ വാഗാ അതിർത്തിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.