ETV Bharat / bharat

രാജസ്ഥാനിൽ ഭക്ഷണമില്ലാതെ വലഞ്ഞ് പാക് കുടിയേറ്റക്കാർ - പാക് കുടിയേറ്റക്കാർ

ജയ്‌പൂർ, ജോധ്പൂർ, ബാർമർ, പാലി, ബികാനീർ, ജയ്‌സൽമീർ, ജലൂർ, സിരോഹി ജില്ലകളിലായി ഏകദേശം 7,000 ത്തോളം കുടിയേറ്റ കുടുംബങ്ങൾ താമസിക്കുന്നുണ്ട്

pakistani migrants  Ashok Gehlot  Pak migrants struggle for ration  ഭക്ഷണമില്ലാതെ വലഞ്ഞ് പാക് കുടിയേറ്റക്കാർ  രാജസ്ഥാനിൽ പാക് കുടിയേറ്റക്കാർ  പാക് കുടിയേറ്റക്കാർ  അശോക് ഗെലോട്ട്
രാജസ്ഥാനിൽ ഭക്ഷണമില്ലാതെ വലഞ്ഞ് പാക് കുടിയേറ്റക്കാർ
author img

By

Published : Apr 24, 2020, 4:38 PM IST

ജയ്‌പൂർ: ഭക്ഷണം ലഭിക്കാതെ രാജസ്ഥാനിലെ പാക് കുടിയേറ്റക്കാർ കടുത്ത പ്രതിസന്ധി നേരിടുന്നു. കൃഷിയിടങ്ങൾ, നിർമാണ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവർ ജോലി ചെയ്യുന്നത്. ലോക്ക്‌ ഡൗണിൽ എല്ലാവർക്കും റേഷൻ നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചിരുന്നെങ്കിലും ഈ സഹായങ്ങൾ പര്യാപ്‌തമല്ലെന്ന് കുടിയേറ്റക്കാർ പറയുന്നു.

നാല് വർഷങ്ങൾക്ക് മുമ്പാണ് രാജസ്ഥാനിൽ എത്തിയത്. ഇപ്പോള്‍ അവശ്യസാധനങ്ങൾക്കും ഭക്ഷണത്തിനും വളരെയധികം ബുദ്ധിമുട്ടുണ്ട്. സർക്കാർ സഹായങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ജയ്‌സൽമീറിലെ കുടിയേറ്റക്കാരനായ ശങ്കർ ലാൽ പറഞ്ഞു.

രാജസ്ഥാനിൽ വന്നിട്ട് അഞ്ച് വർഷമായി. ലോക്ക്‌ഡൗൺ തുടങ്ങിയതിന് ശേഷം ജോലിക്ക് പോകാൻ സാധിക്കുന്നില്ല. രണ്ട് ദിവസം മുമ്പ് ഭക്ഷണസാധനങ്ങൾ ലഭിച്ചിരുന്നു എന്നാൽ അതെല്ലാം തീരാറായി. സർക്കാരിനോട് സഹായം അഭ്യർഥിച്ചിട്ടുണ്ടെന്ന് മറ്റൊരു കുടിയേറ്റക്കാരൻ പറഞ്ഞു. ജയ്‌പൂർ, ജോധ്പൂർ, ബാർമർ, പാലി, ബികാനീർ, ജയ്‌സൽമീർ, ജലൂർ, സിരോഹി ജില്ലകളിലായി ഏകദേശം 7,000 ത്തോളം കുടിയേറ്റ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.