ജയ്‌പൂര്‍: പൗരത്വഭേദഗതി നിയമം പാസാക്കിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ജോദ്‌പൂരില്‍ നിന്നുള്ള പാക് ഹിന്ദു അഭയാര്‍ഥികള്‍. പൗരത്വനിയമത്തിനനുകൂലമായി ജയ്‌സാല്‍മീറില്‍ പാക് ഹിന്ദു അഭയാര്‍ഥികള്‍ മാര്‍ച്ചും സംഘടിപ്പിച്ചു.നിയമം പ്രാബല്യത്തില്‍ വന്നതോടുകൂടി വര്‍ഷങ്ങളായി ഇന്ത്യയില്‍ ജീവിക്കുന്ന തങ്ങള്‍ക്ക് ജീവിതസൗകര്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.
ഇവരില്‍ 15 പേര്‍ ഇന്ത്യയില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണ്. ചിലരാകട്ടെ ഇന്ത്യയില്‍ നിന്നു തന്നെ വിവാഹം കഴിച്ചെങ്കിലും ഉപജീവനത്തിനായി പാകിസ്ഥാനില്‍ പോയവരാണ്. തിരിച്ച് ഇന്ത്യയിലെത്തിയ ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം വേണം. തങ്ങള്‍ക്ക് അനുകൂലമായി നിയമം കൊണ്ടുവന്നതില്‍ പ്രധാനമന്ത്രിയോട് നന്ദി പറയുകയാണ് ഇവര്‍.