ശ്രീനഗര്‍: കശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കത്വ ജില്ലയിലെ ഹിരാനഗര്‍ മേഖലയിലെ അന്താരാഷ്‌ട്ര അതിര്‍ത്തി പ്രദേശത്തെ സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമങ്ങളിലേക്കുമാണ് വെടിവെപ്പ് നടത്തിയത്. കരോള്‍ ബോര്‍ഡറില്‍ ഔട്ട് പോസ്റ്റ് മേഖലയില്‍ രാവിലെ 10.30 ഓടെയാണ് വെടിവെപ്പ് നടന്നത്. പാക് സേനയുടെ വെടിവെപ്പിന് പിന്നാലെ ബിഎസ്എഫ് ശക്തമായി തിരിച്ചടി നടത്തുകയും ചെയ്‌തുവെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം രാത്രി മുഴുവനും തുടരുകയും പുലര്‍ച്ച 4.30ഓടെ അവസാനിക്കുകയും ചെയ്‌തു. വെടിവെപ്പില്‍ ആര്‍ക്കും ആളപയമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം രജൗരി ജില്ലയില്‍ പാകിസ്ഥാന്‍ നിയന്ത്രണ രേഖക്ക് സമീപം നടത്തിയ വെടിവെപ്പില്‍ പൊട്ടിത്തെറിക്കാത്ത മോര്‍ട്ടാര്‍ ഷെല്‍ ഇന്ത്യന്‍ സേന നിര്‍വീര്യമാക്കിയെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു - കശ്‌മീര്‍
കത്വ ജില്ലയിലെ ഹിരാനഗര്‍ മേഖലയിലെ അന്താരാഷ്‌ട്ര അതിര്‍ത്തി പ്രദേശത്തെ സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമങ്ങളിലേക്കുമാണ് വെടിവെപ്പ് നടത്തിയത്. ബിഎസ്എഫ് ശക്തമായ തിരിച്ചടി നടത്തിയതായി അധികൃതര്‍ അറിയിച്ചു.