ന്യൂഡൽഹി: ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിന്‍റെ വധശിക്ഷ സംബന്ധിച്ച് പാകിസ്ഥാൻ സർക്കാർ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹർജി നൽകി. അന്താരാഷ്ട്ര നീതിന്യായ കോടതി( ഐസിജെ)യുടെ വിചാരണ നിറവേറ്റുന്നതിനായി പ്രത്യേത കൗൺസിൽ രൂപീകരിക്കണം എന്ന് ഹർജിയിൽ പാകിസ്ഥാൻ അവശ്യപ്പെട്ടു.
ഫെഡറൽ ഓർഡിനൻസിന് കീഴിൽ നിയമ-നീതി മന്ത്രാലയം സമർപ്പിച്ച ഹർജിയിൽ ഐസിജെയുടെ തീരുമാനത്തിന് അനുസൃതമായി സൈനിക കോടതിയുടെ വിധി അവലോകനം ചെയ്യാനും പുനർവിചിന്തനം നടത്താനും ഐഎച്ച്‌സി പ്രത്യേക കൗൺസിലിനെ നിയമിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തി ആരോപിച്ചാണ് പാക് സൈന്യം അറസ്റ്റ് ചെയ്‌തത്. പിന്നാലെ 2017 ഏപ്രിലില്‍ ഇദ്ദേഹത്തെ വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.