ഇന്ത്യന്‍ സൈന്യം പാക് വിമാനം വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. അതിര്‍ത്തി ലംഘിച്ച എഫ്-16 വിമാനമാണ് ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. നൗഷേര സെക്ടറിലെ ലാം വാലിയിലാണ് സംഭവം.പൈലറ്റ് പാരച്യൂട്ടില്‍ പറന്നിറങ്ങിയത് കണ്ടതായുംറിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
നൗഷേര സെക്ടറില്‍ നേരത്തേ പാകിസ്ഥാന്‍റെമൂന്നു എഫ് 16 വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അപ്പോൾ തന്നെ ഇന്ത്യ തിരിച്ചടിച്ചു എന്നാണ് ആദ്യം പുറത്ത് വന്ന വിവരം. ഇതോടെ നാലു വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തി വച്ചു. ലേ, ജമ്മു, പത്താന്‍കോട്ട്, ഛണ്ഡീഗഡ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.
എന്നാൽ സൈനിക നീക്കമല്ലെന്നും വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്നും പാകിസ്ഥാന്‍വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നേരത്തെ
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച രണ്ട് വിമാനങ്ങളേയും ഇന്ത്യന്‍ വ്യോമസേന തുരത്തി ഓടിക്കുകയായിരുന്നു. ഇതില്‍ ഒരു വിമാനമാണ് വെടിവെച്ചിട്ടത് എന്നാണ് സൂചന.ഭീകരകേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായതു മുതല്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താന്‍ ഗ്രാമീണരെ മറയാക്കി ഷെല്ലാക്രമണം നടത്തിയിരുന്നു.